ഭോപ്പാല്‍: മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ലൈംഗികവേഴ്ചയ്ക്കു നിര്‍ബന്ധിച്ച ഭർതൃസഹോദരന്റെ ജനനേന്ദ്രിയം യുവതി മുറിച്ചെടുത്തു. അംഗഭംഗം വന്ന യുവാവ് ആത്മഹത്യ ചെയ്തു.ഭർതൃസഹോദരന്റെ മുറിച്ചെടുത്ത ജനനേന്ദ്രിയവുമായി പോലീസ് സ്‌റ്റേഷനില ഹാജരായ യുവതി ഇയാളുടെ ശല്യം സഹിക്കവയ്യാതെയാണ് അറ്റകൈ പ്രയോഗം നടത്തിയതെന്നു മൊഴി നൽകി.
പുലർച്ചെ ആറ് മണിയോടെയാണ് 32കാരി തന്റെ മൂന്ന് മക്കളേയും കൂട്ടി പോലീസ് സ്‌റ്റേഷനിൽ എത്തിയത്. ഭർതൃസഹോദരൻ നിരന്തരം ലൈംഗികവേഴ്ചയ്ക്ക് സമീപിച്ചിരുന്നതായും ഇതിന് ഒരു അറുതി വരുത്താന്‍ മറ്റു മാർഗങ്ങളില്ലായിരുന്നെന്നും യുവതി പോലീസിനോട് പറഞ്ഞു.
യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇവരുടെ വീട്ടിൽ എത്തിയെങ്കിലും ഭർതൃസഹോദരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
യുവതിയുടെ ഭർത്താവ് നാസിക്കിലാണ് ജോലി ചെയ്യുന്നത്. ഭർത്താവ് ജോലിക്ക് പോകുന്ന സമയത്ത് സഹോദരൻ നിരന്തരം പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നതായി യുവതി പറഞ്ഞു. ലൈംഗികോദ്ദേശ്യത്തോടെ തന്നെ സമീപിച്ച ഇയാളോട് സമ്മതരൂപേണ പെരുമാറിയ യുവതി ജനനേന്ദ്രിയം യുവതി മുറിച്ചെടുക്കുകയായിരുന്നു. യുവതിയുടെ പേരിൽ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
Post Your Comments