മധുര : ബലാത്സംഗത്തെ എതിര്‍ത്ത പതിനാലുകാരിയെ യുവാവ് ജീവനോടെ തീ കൊളുത്തി. ഉത്തര്‍പ്രദേശിലെ മധുരയിലെ ഔറംഗബാദ് ഗ്രാമത്തിലാണ് സംഭവം.
മാതാപിതാക്കള്‍ ഇല്ലാത്ത സമയം പ്രദേശവാസിയായ ഭോല എന്നയാള്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെ എതിര്‍ത്തതോടെ ഇയാള്‍ പെണ്‍കുട്ടിയെ തീ കൊളുത്തുകയായിരുന്നു. ഭോല ഒളിവിലാണെന്നും ഇയാളെ കണ്ടെത്താന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും എസ്.പി മുകുള്‍ ദ്വിവേദി അറിയിച്ചു. ഭോല പെണ്‍കുട്ടിയുടെ പുറകെയായിരുന്നെന്നും മോശം കമന്റുകള്‍ പറയാറുണ്ടായിരുന്നെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.
Post Your Comments