കോഴിക്കോട്● അസി.കമ്മീഷണറുടെ ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഐആര്‍ ബറ്റാലിയനില്‍ നിന്ന് അടുത്തിടെ കണ്ണൂര്‍ വളപട്ടണം സി.ഐയായി സ്ഥലം മാറ്റപ്പെട്ട ടി.പി. ശ്രീജിത്തിനെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ഇന്ത്യന്‍ ശിക്ഷാനിയമം 354-ാം വകുപ്പു പ്രകാരം മാനഭംഗ ശ്രമം, 452-ാം വകുപ്പു പ്രകാരം ഗൂഢലക്ഷ്യത്തോടെ വീട്ടില്‍ അതിക്രമിച്ചു കടക്കല്‍, ഐടി ആക്ടിലെ 66 എ, സി വകുപ്പുകള്‍, പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് സി.ഐക്കതിരെ കേസ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്. മുരളീധരന്‍ കോഴിക്കോട് മൂന്നാം ജുഡീഷല്‍ ഫസ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഒരു അസി.കമ്മീഷണറുടെ ക്വാര്‍ട്ടേഴ്സില്‍ അതിക്രമിച്ചു കയറി ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പരാതി. പരത്തിയുടെ അടിസ്ഥാനത്തില്‍ സൌത്ത് അസി. കമ്മീഷണര്‍ കെ.ആര്‍. പ്രേമചന്ദ്രന്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ ജനുവരി 28 ന് ശ്രീജിത്തിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്‍ഷനു ശേഷം ഇയാള്‍ സര്‍വീസില്‍ തിരിച്ചു കയറിയതിനെ തുടര്‍ന്ന് അസി.കമ്മീഷണറുടെ ഭാര്യ അന്നത്തെ ഡിജിപിക്ക് പരാതി നല്‍കുകയും തുടരന്വേഷണം ക്രൈംബ്രാഞ്ചിനു വിടുകയുമായിരുന്നു.
അസി. കമ്മീഷണറുടെ ഭാര്യയ്ക്ക് പുറമേ ക്വാര്‍ട്ടേഴ്സിലെ മറ്റ് ഓഫിസര്‍മാരുടെ ഭാര്യമാര്‍ക്കും ഇയാള്‍ നിരന്തരം അശ്ളീല സന്ദേശം അയച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Post Your Comments