തിരുവനന്തപുരം : കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിനു അനുകൂല സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു തിരിച്ചടിയേറ്റതിന്റെ കാരണം അമിത ആത്മവിശ്വാസവും ചില നേതാക്കളുടെ അഹങ്കാരവുമാണ്. ആരെ നിര്‍ത്തിയാലും ജയിക്കാമെന്ന അഹങ്കാരം കോണ്‍ഗ്രസിനുണ്ടായി. ഇന്നത്തെ കേരളത്തെ മുന്നോട്ട് നയിക്കാന്‍ പറ്റിയ നയങ്ങളോ നടപടികളോ സിപിഎമ്മിനില്ലെന്നും എ.കെ.ആന്റണി കുറ്റപ്പെടുത്തി.
Post Your Comments