ന്യൂഡല്‍ഹി: കാശ്മീരിലെ സിയാച്ചിനില്‍ ഹിമപാതത്തില്‍ മഞ്ഞിനടിയില്‍പ്പെട്ടു കിടന്ന ശേഷം ആറാംദിവസം ജീവനോടെ കണ്ടെത്തി, സൈനിക ആശുപത്രിയില്‍ ജീവന് വേണ്ടി മല്ലിടുന്ന ലാന്‍ഡ്സ് നായിക് ഹനുമന്തപ്പ കൊപ്പാടിന് തന്റെ ഒരു കിഡ്നി ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ച് യു.പി സ്വദേശിനിയായ യുവതി.
ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്നോവില്‍ നിന്നും 167 കിലോമീറ്റര്‍ അകലെയുള്ള ലഖിംപൂര്‍ ഖേരി സ്വദേശിനിയായ വീട്ടമ്മ നന്ദിനി പാണ്ഢേയാണ് ഹനുമന്തപ്പയ്ക്ക് തന്റെ കിഡ്നി വാഗ്ദാനം ചെയ്തത്. ഒരു പ്രാദേശിക ടെലിവിഷന്‍ ചാനലിനോടാണ് നന്ദിനി സന്നദ്ധത അറിയിച്ചത്.
ഡല്‍ഹിയിലെ സൈനികാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഹനുമന്തപ്പയുടെ ആരോഗ്യനിലയില്‍ ഇതുവരെ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. കരള്‍,വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ന്യുമോണിയ ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്. ഒപ്പം രക്തസമ്മര്‍ദ്ദവും താഴ്ന്ന നിലയിലാണ്. കോമ അവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ഹനുമന്തപ്പയുടെ അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
Post Your Comments