റാഞ്ചി: തന്റെ മകളെ പ്രണയിച്ചതിന്റെ പേരില്‍ ഏഴാം കഌസ് വിദ്യാര്‍ഥി വിനയ് മാഹ്‌തോയെ കൊലപ്പെടുത്തിയ കേസില്‍ അതേ സ്‌കൂളിലെ അധ്യാപിക അറസ്റ്റില്‍. റാഞ്ചി സഫയര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഹിന്ദി അധ്യാപികയായ നസ്മ ഖാത്തൂണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട വിനയും അതേ ക്ലാസിലെ 11കാരിയായ അധ്യാപികയുടെ മകളും പ്രണയമായിരുന്നെന്നും ഇത് അധ്യാപിക ഇഷ്ടപ്പെട്ടില്ലെന്നതുമാണ് കൊലക്ക് കാരണമായി പോലീസ് പറയുന്നത്.
വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഒന്നരക്ക് വിനയ് മാഹ്‌തോ, അധ്യാപികയും കുടംബവും താമസിക്കുന്ന ഹോസ്റ്റലിലേക്ക് നടന്നു പോകുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് ഹോസ്റ്റല്‍ കവാടത്തില്‍ കുട്ടിയെ പാതി മൃതാവസ്ഥയില്‍ മറ്റൊരു അധ്യാപിക കണ്ടെത്തുകയായിരുന്നു.
ആദ്യം പ്രകൃതി വിരുദ്ധ ലൈംഗിക പീഡനമെന്ന് സംശയിച്ച പോലീസിന് അതിന് തെളിവ് ലഭിച്ചിരുന്നില്ല. പിന്നിട് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ യഥാര്‍ഥ പ്രതിയെ കണ്ടത്തെുകയായിരുന്നു. അര്‍ദ്ധ രാത്രിയില്‍ വിജനമായ സ്ഥലത്തുകൂടെ പോകാന്‍ കുട്ടിയെ പ്രേരിപ്പിച്ചത് എന്താണെന്നായിരുന്നു പൊലീസ് പിന്നീട് അന്വേഷിച്ചത്. വിനയ് ഇതിനു മുമ്പും അധ്യാപിക താമസിക്കുന്ന ഹോസ്റ്റല്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് അധ്യാപികയെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് യഥാര്‍ഥ സംഭവത്തിന്റെ തുമ്പ് ലഭിക്കുന്നത്. നസ്മയെ കൂടാതെ ഭര്‍ത്താവിനെയും രണ്ട് മക്കളേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Post Your Comments