Kerala

എല്ലാ സ്ത്രീകളേയും ശബരിമലയില്‍ പ്രവേശിപ്പിക്കണം- ശശി തരൂര്‍

തിരുവനന്തപുരം: എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് തിരുവനന്തപുരം എം.പി ശശി തരൂര്‍. ഇത് തന്റെ വ്യക്തപരമായ അഭിപ്രായം മാത്രമാണെന്നും ശബരിമലയിൽ തുടരുന്ന പാരമ്പര്യം തുടരണമെന്നാണ് കോൺഗ്രസ് പാർട്ടി നിലപാടെന്നും തരൂര്‍ പറഞ്ഞു.

ആചാരങ്ങളും പാരമ്പര്യങ്ങളും കാലത്തിന് അനുസരിച്ച് മാറ്റണം. മനുഷ്യന്റെ സാമിപ്യം കൊണ്ട് ദൈവത്തിന്റെ അന്തസ്സ് മലിനമാകുമെന്ന് കരുതുന്നില്ല. ആണായാലും പെണ്ണായാലും ആരാധിക്കാൻ ആണെങ്കിൽ അതിനു തടസം ഉണ്ടാവാൻ പാടില്ല. ആർക്കെങ്കിലും ക്ഷേത്രത്തിൽ പോകാൻ ആഗ്രമുണ്ടെങ്കിൽ അവരെ തടയാൻ പാടില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജിയ്ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

shortlink

Post Your Comments


Back to top button