ഗോല്‍പര: മേഘാലയ-ആസാം അതിര്‍ത്തി ഗ്രാമത്തില്‍ രണ്ട് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അംഗങ്ങളെ ജനക്കൂട്ടം തല്ലിക്കൊന്നു. തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് ജനക്കൂട്ടം പ്രകോപിതരായതെന്ന് റോംഗ്ജുലി പോലീസ് മേധാവി നിതുല്‍ ഗൊഗോയ് പറഞ്ഞു. ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബാബുല്‍ മൊമിന്‍ എന്നയാള്‍ക്കെതിരേ നിരവധി തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പടെ നിരവധി കേസുകള്‍ നിലവിലുണ്ട്. കൊല്ലപ്പെട്ട രണ്ടാമത്തെയാളുടെ വിവരങ്ങള്‍ അറിവായിട്ടില്ല.
Post Your Comments