ഇസ്ലാമാബാദ്: ഇന്ത്യയിലെ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് പാക്കിസ്ഥാൻ ട്വന്റി20 ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് സൂചന. ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കേണ്ടത് പാക് സർക്കാരാണെന്ന നിലപാടിലാണ് പാക് ക്രിക്കറ്റ് ബോർഡ്. ഇന്ത്യയിലേക്ക് തിരിക്കുന്ന പാക്കിസ്ഥാന് ടീമിന്റെ സുരക്ഷിതത്വം സംബന്ധിച്ച് തീരുമാനമാകാത്തതിനാലാണ് പാക്കിസ്ഥാൻ നിലപാട് കടുപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ .സുരക്ഷ പരിഗണിച്ച് ഇന്ത്യയ്ക്ക് പുറത്ത് ശ്രീലങ്കയിലോ, യു എ ഇ ലോ ടീമിന് വേദി കണ്ടെത്തണമെന്നാണ് പാക് ക്രിക്കറ്റ് ബോർഡിന്റെ നിലപാട്. അതേ സമയം പാക്കിസ്ഥാനിൽ നിന്നും മത്സരം ഉപേക്ഷിക്കുന്നതായി ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ലോകകപ്പ് ഓർഗനൈസിങ്ങ് കമ്മറ്റി അറിയിച്ചു.
Post Your Comments