കുവൈത്ത് : കുവൈത്തില്‍ 50 വയസ്സ് കഴിഞ്ഞ വിദേശികളെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിടുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന അധികൃതര്‍. അന്‍പത് വയസ്സ് കഴിഞ്ഞ വിദേശികള്‍ക്ക് മാര്‍ച്ച് 31 വരെ മാത്രമേ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി അനുവദിക്കൂ എന്ന വാര്‍ത്തയാണ് തൊഴില്‍ സാമൂഹിക വകുപ്പ് മന്ത്രി ഹിന്ദ് അല്‍ സബീഹും വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ബദല്‍ അല്‍ ഈസയും നിഷേധിച്ചിരിക്കുന്നത്.
ഇത്തരം വാര്‍ത്തകള്‍ പ്രാദേശിക മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുന്നത് തെറ്റാണെന്ന് മന്ത്രി ഹിന്ദ് അല്‍ സബീഹും വ്യക്തമാക്കി. ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ച വാര്‍ത്ത വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. വിദ്യാഭ്യാസ വകുപ്പില്‍ 30 വര്‍ഷത്തെ സേവനം പൂര്‍ത്തിയായവരെ മാത്രമേ പിരിച്ചു വിടുകയുള്ളൂവെന്നും ഡോ.ബദര്‍ അല്‍ ഈസ വ്യക്തമാക്കി.
രാജ്യത്ത് അഭ്യസ്തവിദ്യരായ ഇരുപതിനായിരത്തോളം സ്വദേശികള്‍ തൊഴിലിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നുണ്ട്. ഇവര്‍ക്ക് ജോലി നല്‍കാനുള്ള സാഹചര്യം ഒരുക്കാനാണ് 50 വയസ് കഴിഞ്ഞ വിദേശികളെ പിരിച്ചു വിടുമെന്ന വാര്‍ത്ത പ്രചരിച്ചത്.
Post Your Comments