തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ ബിജെപിയെ അനുവദിക്കില്ലെന്ന് കെ പി സി സി പ്രസിടന്റ്റ് വി എം സുധീരൻ പറഞ്ഞു.ശംഖുമുഖത്തെ ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനത്തിൽ പ്രസങ്ങിക്കവേ ആണ് സുധീരൻ ഇത് പറഞ്ഞത്.ജാതിക്കും മതത്തിനുമതീതമായി ജന നന്മയിൽ ശ്രീ നാരായണ ഗുരു ഉപദേശിച്ച ഈ മണ്ണിൽ വർഗീയ ശക്തികളെ വേരൂന്നാൻ അനുവദിക്കുകയില്ലെന്നും,ബിജെപ്പിയുടെ ഭരണ കൂടാ വർഗീയതക്കെതിരെ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ ജനാധിപത്യ മതേതര കൂട്ടായ്മ ഉണ്ടാക്കി മുന്നോട്ടു പോകുമ്പോൾ അതിൽ മലയാളികളും ചേരുമെന്നും സുധീരൻ പറഞ്ഞു. ജനങ്ങളുടെ അഭിലാഷങ്ങൾ സാധിക്കുന്ന സർക്കാരാണ് ഉമ്മന്ചാണ്ടിയുടെതെന്നും സുധീരൻ കൂട്ടിച്ചേർത്തു.
Post Your Comments