India

റോഡില്ലാത്ത ഗ്രാമത്തിന് മൂന്നാം ക്ലാസില്‍ പഠനം നിര്‍ത്തിയ യുവാവിന്റെ വക ഹെലികോപ്റ്റര്‍

ഗുവാഹത്തി● ഗ്രാമത്തില്‍ മതിയായ റോഡ് സൗകര്യങ്ങളില്ലാത്തതിനെ തുടര്‍ന്ന് യുവാവ് ഹെലികോപ്റ്റര്‍ നിര്‍മ്മിച്ചു. വെറും മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ചന്ദ്ര ശിവകോത്തി ശര്‍മയാണ് ഹെലികോപ്റ്റര്‍ നിര്‍മ്മിച്ച് ഗ്രാമവാസികളെ ഞെട്ടിച്ചത്. വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ശര്‍മ ഹെലികോപ്റ്റര്‍ നിര്‍മ്മാണത്തിനുപയോഗിച്ചത് രണ്ട് എസ് യു വികളുടെ എഞ്ചിനുകളാണ്. 15 ലക്ഷം രൂപ ഹെലികോപ്റ്റര്‍ നിര്‍മ്മാണത്തിനായി ചെലവായി.

മതിയായ റോഡ് സൗകര്യങ്ങളില്ലാത്ത ആസാമിലെ വെള്ളപ്പൊക്ക ബാധിത ജില്ലയായ ദേമാഞ്ചിയിലെ ശാമാജ്ഞലി ഗ്രാമവാസിയാണ് ശര്‍മ. ഇതേ തുടര്‍ന്നാണ് ഇയാള്‍ ഹെലികോപ്റ്റര്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

heli
ജോലി ചെയ്തു സമ്പാദിച്ച പണവും സ്വന്തം പേരിലുണ്ടായിരുന്ന ഭൂമി വിറ്റ പണവും ഉപയോഗിച്ചാണ് ഹെലികോപ്റ്റര്‍ നിര്‍മ്മിക്കാന്‍ ശര്‍മ പണം കണ്ടെത്തിയത്. ‘ പവന്‍ പുത്ര ‘ എന്നാണ് ശര്‍മ തന്റെ ഹെലികോപ്റ്ററിന് നല്‍കിയിരിക്കുന്ന പേര്. സൈനിക ഹെലികോപ്റ്ററുകളുടെ അത്ര ശേഷിയില്ലെങ്കിലും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാന്‍ ശര്‍മയുടെ ഹെലികോപ്റ്ററിന് കഴിയും. ഗ്രാമത്തില്‍ പറന്നു തുടങ്ങാന്‍ സിവില്‍ ഏവിയേഷന്‍ അധികൃതരുടെ അനുമതിക്ക് കാത്തിരിക്കുകയാണ് ശര്‍മ. അനുമതി ലഭിക്കുന്നതിന് ജില്ലാ ഭരണകൂടം ഡി ജി സി എയെ സമീപിക്കുമെന്ന് ജില്ലാ ഡെപ്യൂട്ടി കമ്മീഷ്ണര്‍ വിക്ടര്‍ കാര്‍പെന്റര്‍ പറഞ്ഞു. മൂന്നാം ക്ലാസില്‍ പഠനം നിര്‍ത്തിയ ശര്‍മയുടെ അതുല്യ കഴിവിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗ്രാമവാസികള്‍ കത്തെഴുതിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button