റിയാദ്: സൗദി അറേബ്യയിൽ വാട്‌സാപ്പ് കോൾ സേവനം വീണ്ടും നിരോധിച്ചു. കോളിനുള്ള വിലക്ക് നീക്കി ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം വീണ്ടും നിരോധിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15 മുതലാണ് വാട്‌സാപ്പ് വോയ്‌സ് കോൾ സേവനം രാജ്യത്ത് വിലക്കിയത്.
ചില നിയമങ്ങളുടേയും നിയന്ത്രണങ്ങളുടേയും ഭാഗമായിട്ടായിരുന്നു രാജ്യത്ത് വാട്‌സാപ്പ് കോൾ സേവനം നിർത്തിവെച്ചിരുന്നതെന്നാണ് ഭരണകൂടം വ്യക്തമാക്കിയത്. വാട്‌സാപ്പിന്റെ മെസ്സേജിങ് സർവീസ് മാത്രമാണ് സൗദിയില്‍ നിലവിലുള്ളത്. പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ നാട്ടിലേക്ക് വിളിക്കാനുള്ള ചെലവു കുറഞ്ഞ സംവിധാനം വാട്സ്ആപ്പ് ആണ്.
സേവനം നിർത്തലാക്കിയതിനെ കുറിച്ച് അധികൃതർ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. അതേസമയം, ടെലികോം സേവനദാതാക്കളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് വീണ്ടും നിരോധനം ഏര്‍പ്പെടുത്തിയെതെന്ന് സൂചനയുണ്ട്.
Post Your Comments