തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന് മത്സരിച്ചാല്‍ താന്‍ മത്സരിക്കില്ലെന്ന റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ഇത്തരം പ്രചാരണങ്ങള്‍ പാര്‍ട്ടിശത്രുക്കളെ സഹായിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടിയും ഇടതുപക്ഷവും തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും.തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments