Kerala

ടി.പി. കേസ്: സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്ത്

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിനു വീണ്ടും കത്ത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് കേന്ദ്രസര്‍ക്കാരിനു കത്തയച്ചത്. ഇത് മൂന്നാംതവണയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിനു കത്തയയ്ക്കുന്നത്. കേന്ദ്ര മന്ത്രി രാജ്നാഥ് സിങ് സി.ബി.ഐയുടെ ചുതലയുള്ള കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്രസിങ് എന്നിവര്‍ക്കാണ് മന്ത്രി കത്തയച്ചത്.

കേസ് സി.ബി.ഐക്കു വിടണമെന്ന ടി.പിയുടെ ഭാര്യ കെ.കെ. രമയുടെയും ആര്‍.എം.പി. നേതാക്കളുടെയും അഭ്യര്‍ഥന മാനിച്ചാണ് വീണ്ടും കത്തയച്ചത്.

shortlink

Post Your Comments


Back to top button