Kerala

സോളാര്‍ കമ്മീഷന് തെളിവുകളടങ്ങിയ പെന്‍ഡ്രൈവ് സരിത കൈമാറി

കൊച്ചി : സോളാര്‍ കമ്മീഷന് തെളിവുകളടങ്ങിയ പെന്‍ഡ്രൈവ് സരിത കൈമാറി. മുദ്രവെച്ച കവറിലാണ് പെന്‍ഡ്രൈവ് അടക്കമുള്ള തെളിവുകള്‍ കൈമാറിയത്.

എഡിജിപി പത്മകുമാറിനെതിരെ നല്‍കിയ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും സരിത പറഞ്ഞു. അറസ്റ്റ് ചെയ്യുമ്പോള്‍ ലാപ്‌ടോപ്പും പെന്‍ഡ്രൈവും പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇത് പത്മകുമാര്‍ കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നും സരിത മൊഴിനല്‍കി.

വാട്ട്‌സ് ആപ്പ് വഴി പ്രചരിച്ച ദൃശ്യങ്ങള്‍ പുറത്തു പോയത് പത്മകുമാര്‍ വഴിയാണെന്നും സരിത പറഞ്ഞു. ബാക്കി തെളിവുകള്‍ മൂന്നു ദിവസത്തിനുള്ളില്‍ അഭിഭാഷകന്‍ മുഖേന സമര്‍പ്പിക്കുമെന്നും സരിത അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button