കണ്ണൂർ: അത്തിക്കായ് പഴുക്കുമ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ് വന്നെന്നു പറയുന്ന അവസ്ഥയിലാണ് സിപിഎം.അധികാരം കയ്യെത്തുന്ന അകലത്തിലെത്തിയപ്പോഴാണ് സിബിഐ യുടെ രൂപത്തിൽ പല കേസുകളും വീണ്ടും ഉയർന്നു വരുന്നത്. കതിരൂർ മനോജ് വധം മുതൽ അരിയിൽ ഷുക്കൂർ, അവസാനം ടിപി കേസ് എല്ലാം സിബിഐ ഏറ്റെടുക്കുമ്പോൾ അങ്കലാപ്പിലാകുന്നത് കണ്ണൂരിലെ രാഷ്ട്രീയത്തിന്റെ ചുക്കാൻ പിടിക്കുന്ന നേതാക്കളും കണ്ണൂരിലെ ഒരു മിനി കോടതി എന്നറിയപ്പെടുന്ന പാർട്ടിയുമാണ്.കണ്ണൂർ നേതാക്കളെ കേസിൽ നിന്ന് ഒഴിവാക്കാൻ പാർട്ടി നേതൃത്വം കിണഞ്ഞു പരിശ്രമിക്കുമ്പോൾ സംസ്ഥാന നേതാക്കളുടെ പങ്കു വരെ സംശയിക്കുന്ന ടിപി വധക്കേസ് സിബി ഐയെ ഏൽപ്പിക്കാൻ ടിപിയുടെ വിധവ കെ കെ രമ നിരാഹാരത്തിലേക്ക് പോകുന്നതും ബിജെപി പ്രസിടന്റ്റ് കുമ്മനം രാജശേഖരാൻ ടിപി കേസ് സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്രത്തിനു കത്തെഴുതിയതും ഇപ്പോൾ സിപിഎമ്മിനു വിനയായിട്ടുണ്ട്.
ടിപി കേസിൽ കോഴിക്കോട്ടെയും കണ്ണൂരെയും പ്രധാന നേതാക്കൾ പ്രതിസ്ഥാനത്തും സാക്ഷാൽ പിണറായി വിജയന് തന്നെ സംശയത്തിന്റെ നിഴലിലും ആണെന്നത് സിപി എമ്മിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതിനുള്ള പോംവഴി തേടാൻ ഇപ്പോഴേ നേതൃത്വം പ്രവർത്തനങ്ങൾ തുടങ്ങി.ഗുരുതരമായ പ്രതിസന്ധിയാണ് സിപിഎമ്മിനു ഇതെല്ലാം വരുത്തിവെക്കുന്നത്. കോൺഗ്രസിന് അഴിമതിയും സോളാർ കേസും ബാര്കൊഴയും മറ്റും വിനയാകുമ്പോൾ സിപിഎമ്മിനു അക്രമ രാഷ്ട്രീയമെന്ന പേരിലാണ് കേസുകൾ.കതിരൂർ മനോജ് വധക്കേസിൽ പി ജയരാജാൻ പ്രതിസ്ഥാനതാകുമ്പോൾ വീണ്ടും കുറുക്കു മുറുകി ഷുക്കൂർ വധക്കേസും ജയരാജന് തലവേദനയാകുന്നു.
മുൻകരുതലെന്ന നിലയിൽ ശാരീരിക അസ്വാസ്ഥ്യങ്ങളുടെ പേരിൽ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തിൽ നിന്ന് പി ജയരാജൻ അവധിയിൽ പോകുകയും പകരം ചുമതല എം വി ജയരാജൻ ഏറ്റെടുക്കുകയും ചെയ്തു. കതിരൂർ മനോജ് വധക്കേസിൽ മുൻകൂർ ജാമ്യം കോടതി നിഷേധിച്ചതോടെ ജയരാജൻ ആശുപത്രിയിൽ ചികിത്സയിലായി. ഷുക്കൂർ വധക്കേസിൽ ജയരാജനും ടിവി രാജേഷും സഞ്ചരിച്ച വാഹനത്തിനു നേരെ ഉണ്ടായ ആക്രമണമാണ് ഷുക്കൂർ വധത്തിലേക്ക് പോയതും പല പ്രാദേശിക നേതാക്കളുൾപ്പെടെ ആ കേസിൽ ഉൾപ്പെട്ടതും.താലിബാൻ മോഡൽ വിചാരണക്കൊലയായിരുന്നു അന്ന് നടന്നതെന്നാണ് ആരോപണം.ഈ കേസിൽ ഏകദേശം എട്ടു നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ട്. ഇത് നടക്കുമെന്ന് അറിവുണ്ടായിട്ടും തടഞ്ഞില്ലെന്നതാണ് പി ജയരാജനും ടിവി രാജേഷിനും എതിരായി പറയുന്നത്. മറ്റൊരു തലവേദനയായിരുന്നു ഫസൽ വധക്കേസ് , അതിലെ പ്രതികൾ കാരായി രാജനും കാരായി ചന്ദ്രശേഖരനും തങ്ങളുടെ ചുമതലകൾ രാജിവെച്ചു കഴിഞ്ഞു.
കേന്ദ്രത്തിൽ UPA ഭരണം ഉണ്ടായിരുന്നപ്പോൾ സിപിഎം ഇതൊന്നും കാര്യമാക്കിയതുമില്ല ഭയപ്പെട്ടിരുന്നതുമില്ല. അരണം ഘടക കക്ഷികളുടെ പിന്തുണയോടെ ഭരിച്ച കോൺഗ്രസിന് നിലപാടെടുക്കാൻ ധൈര്യമുണ്ടായിരുന്നില്ല എന്നതാണ് സത്യം. ഇതൊക്കെ പരമാവധി മുതലാക്കാമെന്നു ഭരണ പക്ഷം കരുതിയാൽ തെറ്റി. സരിതയുടെ വെളിപ്പെടുത്തലുകളും, ബാർ കോഴയും മറ്റും തലവേദനയായി കോൺഗ്രസ്സും ആകെ പുലിവാൽ പിടിച്ച സ്ഥിതിയാണ്.
Post Your Comments