കോഴിക്കോട്: വിവാദ സി.ഡിയില്‍ ഉണ്ടായിരുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സരിത എസ്.നായരും തമ്മിലുള്ള അശ്ലീല സംഭാഷണമായിരുന്നുവെന്ന് ബിജു രാധാകൃഷ്ണന്‍. കോഴിക്കോട്ടു വച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കിയ 14 പേജുള്ള കത്തിലാണ് ബിജുവിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ കേസില്‍ പ്രധാന തെളിവാകുമായിരുന്ന സി.ഡി പോലീസിനെ ഉപയോഗിച്ച് മുക്കുകയായിരുന്നുവെന്നും താന്‍ ജീവിച്ചിരുന്നാല്‍ മാര്‍ച്ച് 15-നകം തെളിവുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും സോളാര്‍ കമ്മിഷനും കൈമാറുമെന്നും ബിജു കത്തില്‍ വ്യക്തമാക്കുന്നു.
സരിത അറസ്‌റ്റിലാകുന്നതിന് 20 ദിവസം മുമ്പാണ് ഈ സിഡി ലഭിച്ചത്. സരിതയുടെ ഏറ്റവും അടുത്ത അനുയായി എത്തിച്ചുതന്ന സിഡിയുടെ മൂന്നു കോപ്പി കൈവശമുണ്ടായിരുന്നു. ഇതില്‍ കോയമ്പത്തൂരില്‍ സൂക്ഷിച്ചിരുന്ന കോപ്പിയാണ് സോളാര്‍ കമ്മിഷന്‍ കണ്ടെത്താന്‍ ശ്രമിച്ചത്. കോയമ്പത്തൂരിലേക്കു പോകുന്ന വിവരം കമ്മിഷനില്‍ നിന്നു തന്നെയുള്ള സ്‌പെഷല്‍ ബ്രാഞ്ച് പോലീസുകാരന്‍ പെരുമ്പാവൂര്‍ ഡിവൈ.എസ്.പി. ഹരികൃഷ്‌ണനെ ഫോണില്‍ അറിയിച്ചു. സരിതയുമായി ബന്ധപ്പെട്ട് ഡിവൈ.എസ്.പി. കോയമ്പത്തൂരിലെ തന്റെ ബന്ധുവീടിന്റെ വിലാസവും വിവരങ്ങളും ശേഖരിച്ചു. പാലക്കാട്ടു നിന്നുള്ള പോലീസ് സംഘം കമ്മിഷന്‍ എത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സിഡി അവിടെനിന്നു മാറ്റുകയായിരുന്നു. അന്നു കമ്മിഷനിലുണ്ടായിരുന്ന സ്‌പെഷല്‍ ബ്രാഞ്ച് പോലീസുകാരന്റെയും ഡിവൈ.എസ്.പി. ഹരികൃഷ്‌ണന്റെയും സരിതയുടെയും മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സെക്രട്ടറിമാരായ ശ്രീകുമാറിന്റെയും ആര്‍.കെ. ബാലകൃഷ്‌ണന്റെയും കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിയുടെയും ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇതു വ്യക്‌തമാകുമെന്നും കത്തില്‍ പറയുന്നു.
മന്ത്രി എ.പി. അനില്‍കുമാര്‍, കെ.സി. വേണുഗോപാല്‍, ജോസ് കെ മാണി തുടങ്ങിയവരുമായി സരിതക്കുള്ള ശാരീരിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ സിഡിയില്‍ വ്യക്‌തമാണ്. മുഖ്യമന്ത്രിയുമായുള്ള ശാരീരിക ബന്ധത്തിന്റെ ദൃശ്യങ്ങളുണ്ടെന്നു താന്‍ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്ക് സരിതയുമായുള്ള ആഴത്തിലുള്ള ബന്ധം വ്യക്‌തമാക്കുന്ന ദൃശ്യങ്ങള്‍ അതിലുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ള അടുത്ത ബന്ധം സരിത സോളാര്‍ കമ്മിഷനിലെ രഹസ്യ വിചാരണയില്‍ സമ്മതിച്ചിട്ടുണ്ടെന്നും ബിജു കത്തില്‍ പറഞ്ഞു.
Post Your Comments