News Story

സിയാച്ചിൻ ഒരു നേർരേഖ..രാജ്യ സേവനത്തിനു പോയ നിരവധി സൈനികർ ഇന്നും ഈ മഞ്ഞു മലയിൽ ഉറങ്ങുന്നുണ്ട്,ശരീരം പോലും റിക്കവർ ചെയ്യാനാവാതെ..

30 വർഷം നീണ്ട സൈനീക പ്രവർത്തനങ്ങളാണ് ഇന്ത്യ സിയാച്ചിനിൽ നടത്തുന്നത്.ഇവിടെ പകൽ മൈനസ് 22 ഉം രാത്രി മൈനസ് 45-50 ഡിഗ്രിയും ആണ് മഞ്ഞു വീഴ്ച ഉണ്ടാകുന്നത്. ഒരു മീറ്റർ കനത്തിലാണ് മഞ്ഞു വീഴുന്നത്. സിയാച്ചിനിൽ മഞ്ഞു ഇപ്പോൾ ഉരുകിക്കൊണ്ടിരിക്കുകയാണ് ..സിയാച്ചിൻ ഗ്ലേഷ്യർ —ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധ ഭൂമി..അവിടെ മൈനസ് 50 ഉം -60 ഉം ഡിഗ്രി താപനിലയിൽ മനുഷ്യവാസമല്ലെന്നു പ്രത്യേകം എടുത്തു പറഞ്ഞിട്ടുള്ള സ്ഥലത്താണ് ഇന്ത്യയുടെ ധീര സൈനീകർ ശത്രു രാജ്യത്തിന്റെ അധിനിവേശത്തിൽ നിന്ന് ഇന്ത്യയെ കാക്കുന്നത്.

ഗ്ലേഷ്യറിൽ കാവൽ നിൽക്കുന്ന ഒരു ജവാൻ ,തന്റെ ശത്രുവിനേക്കാൾ ഏറെ , പ്രകൃതിയുമായി പോരാടിയാണ് ഓരോ ദിവസവും കഴിച്ചു കൂട്ടുന്നത്‌ .താപനില മൈനസ് 50 .കേന്ദ്ര സർക്കാർ ഒരു ദിവസം ഉദ്ദേശം ഒരു കോടി രൂപയോളം ചെലവഴിച്ചാണ് ഹൈ ആൾറ്റിട്ട്യുടിൽ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.

ഓപറേഷൻ മേഘദൂത്

1949 -ൽ കറാച്ചി പാക്കും സിംല എഗ്രിമെന്റും പറയുന്നത് മനുഷ്യവാസത്തിനു കൊള്ളില്ലാത്ത സ്ഥലമാണ്‌ ഇതെന്നാണ്. 1984 പാകിസ്ഥാൻ ആർമി സിയാച്ചിൻ പിടിച്ചെടുത്തു. ഇന്ത്യൻ ആർമി അവരെ തുരത്തുകയും അവിടെ അന്ന് മുതൽ ഇന്ത്യൻ ആർമി വിന്യസിക്കുകയും ചെയ്തു. ഒരാഴ്ച നീണ്ട യുദ്ധമായിരുന്നു അത്.പാകിസ്താൻ ആർമ്മിക്കാർക്കു വളരെയേറെ ആൾനാശം അന്നുണ്ടായി.

ഇവിടെഇന്ത്യയിലെയും പാകിസ്ഥാനിലെയും ജവാന്മാരിൽ ഭൂരിപക്ഷവും മരിച്ചത് തണുപ്പ് മൂലമുണ്ടാകുന്ന അസുഖങ്ങളും പ്രാണവായു കിട്ടാതെ വരുന്ന ഒരു അവസ്ഥയിലുമാണ്.. സംസാരിക്കാൻ പറ്റില്ല. തലവേദനയും കടുത്ത രക്ത സമ്മർദ്ദവും . പേനയുടെ റീഫിൽ വരെ ഉറഞ്ഞു പോകും .ലോകത്തിലെ ഏറ്റവും വലിയ ഹെലിപാഡ് ഇവിടയാണ്. ഒരു ടൂത്ത് പേസ്റ്റ് ട്യൂബിന്നുള്ളിൽ ഉറഞ്ഞു പോകുന്ന അവസ്ഥ.ബേസ് ക്യാമ്പിൽ നിന്നും ,ഉദ്ദേശം 50 km അകലെ ഉള്ള പോയിന്റ് ആണ് ,ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമി എന്ന് അറിയപ്പെടുന്ന മേഖല .

siyachin

സാധാരണയായി 3 മാസം ആണ് ഒരു ബാച്ച്‌ ജവാന്മാർ ഗ്ലേഷ്യറിൽ സേവനം അനുഷ്ടിക്കുന്നത്.സൈനീകനു അലവൻസ് 14000 രൂപയാണ്.പ്രത്യേക വസ്ത്രങ്ങളും, ബൂട്ടുകളും,കണ്ണടയും മറ്റു അനുബന്ധ സാമഗ്രികളുമെപ്പൊഴും ഇവർ ധരിച്ചിട്ടുണ്ടാവും. .ഗ്ലേഷ്യറിൽ ഒരു സൈനികാൻ അനുഭവിക്കുന്ന വെല്ലുവിളികൾ നിരവധി ആണ് .പ്രതികൂല കാലാവസ്ഥയും ,കഠിനമായ ഏകാന്തതയും ,സൈനികർക്ക് മാനസിക സംഘർഷങ്ങൾക്ക് വരെ ഇടയാക്കാറുണ്ടെന്നതാണ് സത്യം.അതുകൊണ്ട് തന്നെ ഇതിനുള്ള മുന്നൊരുക്കങ്ങൾക്കും പൊരുത്തപ്പെടലിനും (acclimatization) വേണ്ടി ഗ്ലേഷ്യറിൽ പോകുന്നതിനു മുൻപ് ഓരോ ബാച്ചിനേയും ഒരു മാസത്തെ കഠിനമായ പരിശീലന പരിപാടികൾക്ക് വിധേയരാക്കും.
ഗ്ലേഷ്യറിൽ ഒളിഞ്ഞിരിക്കുന്ന വില്ലനാണ് crevices ( ആഴത്തിലുള്ള വിള്ളലുകൾ). വേനൽക്കാലത്ത് ചൂട് കൂടുമ്പോൾ ,ഐസിന്റെ ഭാരം മൂലവും ,താഴേക്കുള്ള ഒഴുക്ക് മൂലവും ഗ്ലേഷ്യറിൽ നിരവധി വിള്ളലുകൾ ഉണ്ടാകും .ഇവയിൽ പലതിന്റെയും ആഴം അളക്കാൻ കൂടി ബുദ്ധിമുട്ടാണ് .കൂടാതെ ,ഇത്തരം ഗർത്തങ്ങളുടെ താഴെ ഭാഗത്തുള്ള താപനില അതി കഠിനം ആയിരിക്കും.സാധാരണ ,തുറന്ന്, ഒറ്റ കാഴ്ചയിൽ തന്നെ തിരിച്ചറിയാൻ പറ്റുന്ന ഇത്തരം ഗർത്തങ്ങളുടെ മുകൾ ഭാഗം, തണുപ്പ് കാലത്ത് മഞ്ഞു മൂടി ഇരിക്കും.ഇത് സൈനികരുടെ മരണത്തിനു പോലും കാരണമായേക്കാവുന്ന ഭീമൻ വാരിക്കുഴി ആണ്. ഒരു പ്രത്യേക തരത്തിലുള്ള വടി തറയിൽ ഊന്നി ആണ് ,മഞ്ഞു മലയിൽ സൈനികർ മുന്നോട്ടു നടക്കുന്നത് .വടി ഉപയോഗിച്ചുള്ള ഇത്തരം ഊന്നലുകൾ കൊണ്ട് ,നടന്നു നീങ്ങുന്ന സൈനികന് ,മുന്നിൽ മഞ്ഞു മൂടി ഒളിച്ചിരിക്കുന്ന കിടങ്ങുകൾ ഉണ്ടെങ്കിൽ ,അവ കണ്ടുപിടിക്കാൻ കഴിയുന്നു.

siyachin2
പക്ഷെ ചിലപ്പോഴെങ്കിലും ആത്മവിശ്വാസവും സ്ഥല പരിചയവും മൂലം വടി ഊന്നാതെ നടന്നു ഇതിൽ പെടാനും സാധ്യതയുണ്ട്.പക്ഷെ ,പെട്ടൊന്ന് ഉണ്ടാകുന്ന വിള്ളലുകൾ പൂർണ്ണമായും സജ്ജനായ ഒരു സൈനികനെയും അപകടത്തിൽ പെടുത്താം .അത്തരത്തിൽ അപകടത്തിൽ പെട്ട ഒരാളുടെ മൃതശരീരം രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഏകദേശം 60 മീറ്റർ താഴ്ചയുള്ള ഗർത്തത്തിൽ നിന്നും ആ വർഷം ആഗസ്റ്റിൽ തിരിച്ചു കിട്ടി.പക്ഷെ ഏറ്റവും ദുഖകരമായ സംഭവം രാജ്യ സേവനത്തിനു പോയ നിരവധി സൈനികർ ഇന്നും ഈ മഞ്ഞു മലയിൽ ഉറങ്ങുന്നുണ്ട് എന്നതാണ്.

siychin3
1996 ലാണ് 15 രജപുട്ട് ബറ്റാലിയനിലെ സൈനികനായ ഉത്തര്‍പ്രദേശ് സ്വദേശിയായ ഗായ പ്രസാദിനെ ഹിമാപാതത്തെ തുടർന്ന് കാണാതായത്.ഇദ്ദേഹത്തെ കാണാതായതിനെത്തുടര്‍ന്ന് ഏറെനാൾ തിരച്ചിൽ നടത്തിയിരുന്നു. ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന സൈനികന്റെ കുടുംബം വർഷങ്ങളായി അദ്ദേഹം തിരിച്ച് വരുന്നത് കാത്തിരിയ്ക്കുകയായിരുന്നു. 18 വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ മൃതദേഹം തിരിച്ചു കിട്ടിയത് വളരെ അത്ഭുതം ഉളവാക്കുന്നു എന്നാണു ആർമി വൃത്തങ്ങൾ പോലും പറഞ്ഞത്.ഇനിയും അനേകർ മഞ്ഞു പാളികൾക്കിടയിൽ ഉറങ്ങുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button