Kerala

ഭര്‍ത്താവിന് ചാരായം നല്‍കി മയക്കിയ ശേഷം തോക്ക് ചൂണ്ടി ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍

തൃശൂര്‍ : ഭര്‍ത്താവിന് ചാരായം നല്‍കി മയക്കിയ ശേഷം ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മൂന്നു പേര്‍ പിടിയില്‍. പള്ളിത്താഴം സ്വദേശികളായ പാറപ്പായി മലയില്‍ ദിലീപ് (30), പാണ്ടിപ്പിള്ളി റിന്റോ (20), തച്ചമറ്റത്തില്‍ ജോബി (20) എന്നിവരാണ് പിടിയിലായത്. മൂന്നു പേര്‍ ഒളിവിലാണ്.

ജനുവരി 28 നായിരുന്നു സംഭവം നടന്നത്. യുവതിയും ഭര്‍ത്താവും താമസിക്കുന്ന സ്ഥലത്തിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍
 പ്രതികളുടെ നേതൃത്വത്തില്‍ ചാരായം വാറ്റുന്നത് പതിവായിരുന്നു. സംഭവദിവസം യുവതിയുടെ വീട്ടിലെത്തിയ സംഘം ഭര്‍ത്താവിന് ചാരായം നല്‍കി മയക്കി കിടത്തുകയായിരുന്നു.

തുടര്‍ന്ന് തോക്ക് ചൂണ്ടി ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി നിലവിളിച്ചെങ്കിലും ബോധരഹിതനായ ഭര്‍ത്താവ് ഉണര്‍ന്നില്ല. നിലവിളി തുടര്‍ന്നപ്പോള്‍ യുവാക്കള്‍ ഇറങ്ങിപ്പോവുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പിടിയിലായ റിന്റോയും ദിലീപും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്

shortlink

Post Your Comments


Back to top button