Sports

പുഷ് അപ്പില്‍ മലയാളിക്ക് ലോകറെക്കോര്‍ഡ്

എരുമേലി: പുഷ് അപ്പില്‍ നിലവിലെ ലോകറെക്കോര്‍ഡ് തിരുത്തിക്കുറിച്ച് മലയാളി. എരുമേലി സ്വദേശി കെ. കെ ജോസഫാണ് അമേരിക്കക്കാരന്‍ റോണ്‍ കൂപ്പറിന്റെ റെക്കോര്‍ഡ് മറികടന്നത്.

റെക്കോര്‍ഡുകളുടെ ഇഷ്ട തോഴനാണ് ജോസഫ്. 2015ല്‍ ഒരു മണിക്കൂറില്‍ 2000 പുഷ് അപ്പുകള്‍ എടുത്ത് ജോസഫ് ലോകറെക്കോര്‍ഡ് കുറിച്ചിരുന്നു. അതേ വര്‍ഷം തന്നെ ഇരുമ്പ് കമ്പികള്‍ കൈകൊണ്ട് അടിച്ചൊടിച്ചും ഈ എരുമേലിക്കാരന്‍ റെക്കോര്‍ഡ് കുറിച്ചു. എന്നാല്‍ ജോസഫ് അവിടെയും നിര്‍ത്തിയില്ല. ഒരു മിനിറ്റില്‍ 79 പുഷ് അപ്പുകളെന്ന അമേരിക്കക്കാരന്‍ റോണ്‍ കൂപ്പറിന്റെ റെക്കോര്‍ഡിലാണ് ജോസഫ് ഇത്തവണ കണ്ണുവെച്ചത്. 100 പുഷ് അപ്പുകള്‍ ലക്ഷ്യം വെച്ചെങ്കിലും ഒരു മിനിറ്റില്‍ 79നെ 82 പുഷ് അപ്പുകള്‍ക്ക് മറികടന്ന് ജോസഫ് റെക്കോര്‍ഡ് തിരുത്തി. കരാട്ടെയിലും കളരിപ്പയറ്റിലും മികവ് തെളിയിച്ചിട്ടുള്ള ജോസഫ് പഞ്ചകര്‍മ്മയിലും ഗുസ്തിയിലും കഴിവ് തെളിയിച്ചിട്ടുള്ളതാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button