പിണറായി വിജയൻ മത്സരിക്കുന്നെങ്കിൽ തൻ മത്സരിക്കാനില്ലെന്ന് വി എസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. പിണറായി മത്സരിക്കുന്നെങ്കിൽ താൻ മാറി നിൽക്കാമെന്നും വി എസ് സീതാറാം യെച്ചൂരിയെ അറിയിച്ചു. കേരളത്തിൽ ഇത്തവണ എങ്ങനെയും ഭരണം പിടിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദെശം. അതിനിടെ നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം കേന്ദ്ര നേതൃത്വത്തിന് തലവേദന ആയിരിക്കുകയാണ്. പിണറായി വിജയൻറെ മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണ് കേന്ദ്ര നേതൃത്വം. പിണറായി വിജയൻ ഇതിൽ ഇതുവരെ അഭിപ്രായം ഒന്നും പറഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ വി എസ് മത്സരിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു രണ്ടു പേരും മത്സരിച്ചാൽ സ്വാഭാവികമായും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ആശയ കുഴപ്പം ഉണ്ടാകും .മാത്രമല്ല ലാവലിൻ ഉൾപ്പെടെ ഉള്ള കേസുകളിലെ നിലപാട് മാറ്റേണ്ടി വരും. ഇതൊക്കെയാണ് വി എസിനെ മാറി നില്ക്കാൻ പ്രേരിപ്പിക്കുന്നത്…
Post Your Comments