കോട്ടയം : കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി ചതിയനെന്നു പറഞ്ഞത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഉദ്ദേശിച്ച് ആകാമെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മുഖ്യമന്ത്രിയെ ഉദ്ദേശിച്ചാവും മാണി അത്തരത്തിലൊരു അഭിപ്രായ പ്രകടനം നടത്തിയത്. ഇതില്‍ കോണ്‍ഗ്രസിനു എന്തു മറുപടിയാണ് നല്‍കാനുള്ളതെന്നും പിണറായി ചോദിച്ചു.
യുഡിഎഫിലെ അന്തഛിദ്രത്തിന് നാന്ദി കുറിക്കുന്നതാണ് മാണിയുടെ വാക്കുകള്‍. അതിനാല്‍ വാക്കുകളെ നിസാരമായി കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ ചിലര്‍ കൂടെ നിന്നു കെട്ടിപ്പിടിച്ചശേഷം കുതികാല്‍ വെട്ടുന്നവരാണെന്നാണ് കെ.എം. മാണി പറഞ്ഞത്. എന്നാല്‍, പി.കെ. കുഞ്ഞാലിക്കുട്ടി വിശ്വസിക്കാന്‍ കൊള്ളാവുന്നയാളാണ്. ഒരിക്കലും ചതിക്കില്ല. ഏതു സമയത്തും കുഞ്ഞാലിക്കുട്ടിയെ നമ്പാന്‍ സാധിക്കുമെന്നും മാണി ഞായറാഴ്ച മുസ്‌ലിം ലീഗിന്റെ കേരള യാത്രയ്ക്കിടെ പറഞ്ഞിരുന്നു.
Post Your Comments