India

ഐ.എസിന്റെ പിടിയിലായ ഇന്ത്യക്കാരെല്ലാം ജീവനോടെയുണ്ട് – സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തടങ്കലിലുള്ള 39 ഇന്ത്യക്കാരും ജീവനോടെത്തന്നെയുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഐ.എസ് പിടിയിലുള്ളവരുടെ കുടുംബാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണു സുഷമാ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്. അറബ്- പാലസ്തീന്‍ നേതാക്കളുമായി സുഷമ അടുത്തിടെ നടത്തിയ കൂടിക്കാഴ്ചകളുടെ അടിസ്ഥാനത്തിലാണിത്.

2014 ജൂണില്‍ ഇറാഖിലെ മൊസൂളില്‍ നിന്നാണ് ഇവരെ ഐ.എസ് തട്ടിക്കൊണ്ടുപോയത്. ഇവരെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് മന്ത്രി അറിയിച്ചു. ഇവരുടെ മോചനത്തിനായി അറബ് രാഷ്ട്രങ്ങളുടെ സഹായം തേടിയിരിക്കുകയാണ് വിദേശകാര്യമന്ത്രാലയം. അടുത്തിടെ ഇസ്രയേല്‍-പലസ്തീന്‍ സന്ദര്‍ശനത്തിനിടെ പാലസ്തീനിയന്‍ പ്രസിഡന്‍റ് മെഹമ്മൂദ് അബ്ബാസുമായി സുഷമ സ്വരാജ് ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ജനുവരിയില്‍ ബഹ്‌റൈനില്‍ നടന്ന ആദ്യ ഇന്ത്യ-അറബ് ലീഗ് സഹാകരണ ഫോറത്തിലും സുഷമ ഇക്കാര്യം അവതരിപ്പിച്ചിരുന്നു.

shortlink

Post Your Comments


Back to top button