ഒരു മാസം മുൻപ് കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം തമിഴ് നടി ശശി രേഖയുടെതെന്ന് കണ്ടെത്തൽ. ഇവരെ കൊലപ്പെടുത്തിയ കേസിൽ ശശിയുടെ ഭർത്താവ് രമേഷിനേയും അയാളുടെ കാമുകി ലൗക്യ കാശീവിനേയും തമിഴ്നാട് പോലീസ് അറസ്റ്റു ചെയ്തു. ‘നാളൈ മുതൽ കുടിക്കമാട്ടേൻ” എന്നാ സിനിമയിലെ നായികയായിരുന്നു ശശി രേഖ. ഈ സിനിമ ഇറങ്ങാൻ പോകുന്നതെ ഉണ്ടായിരുന്നുള്ളൂ.
ശശി രേഖയുടെ രണ്ടാം വിവാഹമായിരുന്നു രമേഷുമായി ഉള്ളത്. എന്നാൽ ഇയാൾക്ക് വേറെ കാമുകി ഉണ്ടെന്നറിഞ്ഞതോടെ ഇവർ തമ്മിൽ കലഹം പതിവായിരുന്നു. സ്ഥിരമായി ഇവരുടെ വീട്ടിൽ നിന്ന് ബഹളം ഉണ്ടായിരുന്നു. ഒടുവിൽ ശശി ഭർത്താവിനെതിരെ പോലീസിൽ പരാതിയും നൽകിയതോടെയാണ് വിഷയം രൂക്ഷമായത്. അതോടെ ഭർത്താവും കാമുകിയും ചേർന്ന് ഇവരെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു എന്നാണു പോലീസ് പറയുന്നത്.
ജനുവരി 4 നാണ് ഇരുവരും ചേർന്ന് ശശി രേഖയെ കൊലപ്പെടുത്തുന്നത്. തുടർന്ന് തല അറുത്തു മാറ്റി രണ്ടു ഭാഗവും രണ്ടു ഭാഗത്ത് ഉപേക്ഷിക്കുകയും ചെയ്തു. ഇത് കണ്ടെത്തിയ ശേഷമാണു പോലീസ് അന്വേഷണം ആരംഭിക്കുന്നത്. തുടർന്നാണ് ഭർത്താവിനു നേരെ സംശയത്തിന്റെ മുന നീളുന്നതും. തുടർന്നുണ്ടായ ചോദ്യം ചെയ്യലിൽ ആണ് ഇയാൾ പ്രതിയെന്നു തെളിയുന്നത്. ഇയാളും സിനിമാ ഫീൽഡിൽ തന്നെ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. സിനിമയിലേയ്ക്ക് ആർട്ടിസ്റ്റുമാരെ എത്തിച്ചു കൊടുക്കുന്ന ജോലി ആയിരുന്നു ഇയാൾക്ക്
Post Your Comments