ഭൂവനേശ്വര്‍ : ശാസ്ത്രമേഖലയില്‍ പുത്തന്‍ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒറീസ്സയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ശാസ്ത്രജ്ഞരും അധ്യാപകരും പുത്തന്‍ ആശയങ്ങളെക്കുറിച്ച് ചിന്തിക്കുന്നവരാണ്. നമ്മുടെ രാജ്യത്തിന്റെ ബഹിരാകാശ ദൗത്യം ലോക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ചെയ്യുന്ന കാര്യങ്ങള്‍ക്ക് പുതുമ നഷ്ടപ്പെടുമ്പോള്‍ അവയ്ക്ക് ജീവന്‍ നഷ്ടപ്പെടും, എല്ലാ തലമുറയ്ക്കും എല്ലാ സമൂഹത്തിനും പുത്തന്‍ കണ്ടുപിടിത്തങ്ങള്‍ വിലപ്പെട്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ശാസ്ത്രത്തോട് താത്പര്യം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രകൃതിയെ സംരക്ഷിക്കുന്നതിലും വിദ്യാര്‍ത്ഥികള്‍ക്ക് വളരെ വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗരോര്‍ജത്തിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കാനും വിദ്യാര്‍ത്ഥികളോട് അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments