International

അനധികൃത ഡ്രോണുകളെ റാഞ്ചാന്‍ പരുന്ത് പോലീസ്

അനധികൃത ഡ്രോണുകളെ റാഞ്ചാന്‍ പരുന്ത് പോലീസ്. പല രാജ്യങ്ങളിലും രാജ്യങ്ങളും തന്ത്രപ്രധാനമേഖലകളില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ല്യൂട്ടണ്‍സ് ഡല്‍ഹിയില്‍ ഈ നിരോധനം ബാധകമാണ്. എന്നാല്‍ നിരോധനം ലംഘിച്ച് പറത്തുന്ന ഡ്രോണുകളെ കണ്ടു പിടിക്കാന്‍ പ്രയാനമാണ്.

അനധികൃമായി ഡ്രോണുകള്‍ പറക്കുന്നത് തടയാന്‍ എന്ത് ചെയ്യുമെന്ന ചിന്തയില്‍ നിന്നാണ് ഡച്ച് പോലീസ് പരുന്തിനെ ഉപയോഗിക്കുന്ന പുതിയ മാര്‍ഗം കണ്ടെത്തിയത്. പറന്ന് ചെന്ന് ഡ്രോണുകളെ റാഞ്ചാനാണ് പരുന്തുകള്‍ക്ക് പരിശീലനം നല്‍കിയ്. റാഞ്ചിയെടുക്കുന്ന ഡ്രോണുകള്‍ പരുന്ത് പോലീസുകാരെ ഏല്‍പ്പിക്കും.

12 പരുന്തുകളാണ് ഡച്ച് തലസ്ഥാനത്ത് ഡ്രോണുകളെ നേരിടാന് പ്രത്യേക പരിശീലനം ലഭിച്ച് ആകാശത്ത് പറന്ന് നടക്കുന്നത്. ഒരു മാസത്തിനിടെ 8 ഡ്രോണുകളാണ് പരുന്ത് പോലീസുകള്‍ റാഞ്ചിയെടുത്ത് കസ്റ്റഡിയിലാക്കിയത്. രാജ്യത്തെ മറ്റ് ഡ്രോണ് നിരോധിത മേഖലകളിലേക്കും പരുന്ത് പൊലീസിന്റെ സേവനം വ്യാപിപ്പിക്കാനാണ് തീരുമാനം.

shortlink

Post Your Comments


Back to top button