News Story

ആഭ്യന്തരമന്ത്രിയുടെ വാക്കിനു പുല്ലു വിലയോ?

ആഭ്യന്തര വകുപ്പിനും പോലീസ് വകുപ്പിനും വീണ്ടും സോഷ്യൽ മീഡിയയിൽ സാധാരണക്കാരുടെ വക പൊങ്കാല .കഴിഞ്ഞ ദിവസം ചാലക്കുടി ഡി വൈ എസ് പി യുടെ ടോൾ പിരിവിലുള്ള അനാവശ്യ ഇടപെടീൽ വാർത്തയായിരുന്നു. ഡി വൈ എസ് പിയെ സ്ഥലം മാറ്റിയിരുന്നെങ്കിലും വീണ്ടും ചാലക്കുടിയിലെയ്ക്ക് കൊണ്ട് വന്നതും വിവാദങ്ങൾക്കും വാർത്തകൾക്കും വഴി വച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്‌ ചെന്നിത്തല പുറത്തിറക്കിയ ഒരു ഉത്തരവിനെ പിന്തുടർന്നാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.

ഇനി വാഹനം റോഡിൽ വച്ച് പോലീസ് പിടിച്ചാൽ ഡ്രൈവർ ഇറങ്ങി ചെല്ലേണ്ടതില്ല , മാത്രമല്ല വാഹന രേഖകൾ പരിശോധിക്കണമെങ്കിൽ ഉദ്യൊഗസ്ഥൻ വാഹനത്തിനടുത്തെത്തി പരിശോധിക്കണമെന്ന നിർദ്ദേശം എല്ലാവർക്കും നൽകിയിട്ടുണ്ടെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം എന്നാൽ ദിവസങ്ങൾക്കകം തന്നെ ആ നിർദ്ദേശത്തെ പുല്ലു വില പോലും നൽകാതെ അവഗണിച്ചെന്ന വാർത്തകളാണ് പുറത്തു വന്നത്.

എയർപോർട്ടിലേയ്ക്കുള്ള യാത്രാവഴിയിൽ ക്ഷേത്രത്തിനു മുന്നിൽ ഭാണ്ടാരത്തിൽ പൈസ ഇടാൻ വേണ്ടി റോഡ്‌ സൈഡിൽ വാഹനം നിരത്തിയ യാത്രക്കാരനോട് ഒരു പോലീസുദ്യൊഗസ്ഥൻ വളരെ അപമര്യാദയായാണ്‌ പെരുമാറിയത്. വാഹനം നിർത്തിയിടെണ്ട സ്ഥലതു നിർത്തിയിട്ടിട്ടും പോലീസ് വാഹനത്തിൽ വന്ന ഉദ്യൊഗസ്ഥൻ തന്റെ മകനെ പോലീസ് വാഹനത്തിനു അരികിലേയ്ക്ക് വിളിപ്പിച്ച ശേഷം രേഖകൾ ആവശ്യപ്പെട്ടുവെന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തത്. എയർപൊർട്ടിലെയ്ക്ക് പോകുകയാണ് എന്ന് അറിയിച്ചിട്ടും പോലീസ് ഉദ്യൊഗസ്ഥൻ യാതൊരു ദയവും കാണിയ്ക്കാതെ മകന്റെ ലൈസൻസ് ആവശ്യമെങ്കിൽ സ്റെഷനിൽ വന്ന കൈപ്പറ്റിക്കൊള്ളാൻ ആവശ്യപ്പെടുകയും ചെയ്തുവത്രെ. ബന്ധപ്പെട്ട ഉദ്യൊഗസ്ഥനെയും നിയമത്തെ തന്നെയും ശപിക്കേണ്ടി വന്നതായി അദ്ദേഹം പറയുന്നു.

ആഭ്യന്തര മന്ത്രി ഇത്തരമൊരു നിർദ്ദേശം പുറപ്പെടുവിച്ചത് ഫെബ്രുവരി 3 ന് ആണ് . അതുകഴിഞ്ഞ് ഒരാഴ്ച പോലും പൂർത്തിയാകാതെ ഇരിക്കെ തന്നെ ഇത്തരം നിയമ ലംഘനങ്ങൾ നിയമ പാലകരിൽ നിന്ന് തന്നെ ഉണ്ടാകുമ്പോൾ മനസ്സാക്ഷിയ്ക്കൊപ്പം ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുടെ വാക്കിനുള്ള വില നൽകൽ വരെ ഉദ്യൊഗസ്ഥർക്കു നഷ്ടമാകുന്നോ എന്ന് പറയേണ്ടിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button