ഇന്ത്യന്‍ റോഡുകളില്‍ ഓരോ ദിവസവും പൊലിയുന്നത് നിരവധി ജീവനുകളാണ്. റോഡ് സുരക്ഷാ ബോധവല്‍ക്കരണമൊക്കെ അടിക്കടി നടത്താറുണ്ടെങ്കിലും അപകടങ്ങള്‍ക്ക് യാതൊരു കുറവുമില്ല. ഈ സാഹചര്യത്തിലാണ് റോഡ് സുരക്ഷയ്ക്കായി നമുക്ക് കൈകോര്‍ക്കാമെന്ന സന്ദേശവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ നിരത്തിലിറങ്ങുന്നത്.
ക്രിക്കറ്റിലെ ബാറ്റിങ്ങ് കൂട്ടുകെട്ട് പോലെ തന്നെയാണ് റോഡിലെ സ്ഥിതിയും. വാഹനമോടിക്കുന്നവരും കാല്‍നടയാത്രക്കാരും തമ്മിലുള്ള പൊതുധാരണ പ്രാവര്‍ത്തികമാകുകയാണ് പ്രധാനമെന്ന് സച്ചിന്‍ പറഞ്ഞു. ഓരോ ദിവസങ്ങളിലും റോഡില്‍ ജീവനുകള്‍ പൊലിയുന്നതില്‍ അതിയായ ദു:ഖമുണ്ട്. റോഡിലിറങ്ങുമ്പോള്‍ നമ്മുടെ അല്ലെങ്കില്‍ മറ്റുള്ളവരുടെ ജീവനെങ്കിലും കണക്കിലെടുത്ത് അച്ചടക്കം പാലിക്കണം. ഒരു ബാറ്റ്‌സ്മാനും നോണ്‍സ്‌ട്രൈക്കറും തമ്മിലുള്ള കെമിസ്ട്രിയാണ് റോഡ് സുരക്ഷയ്ക്കും വേണ്ടത്. ഡ്രൈവര്‍മാരും കാല്‍നടയാത്രക്കാരും ഒരുപോലെ വിചാരിച്ചാല്‍ മാത്രമേ നമ്മുടെ റോഡുകളെ സുരക്ഷിതമാക്കാന്‍ കഴിയൂവെന്ന് ആസ്റ്റര്‍ റോഡ് സുരക്ഷാ കാമ്പയിനായ ‘ i#pledge ‘ അവതരിപ്പിച്ചുകൊണ്ട് സച്ചിന്‍ പറഞ്ഞു.
ഒരു വിഭാഗം ജനങ്ങള്‍ ഗതാഗത നിയമങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന രാജ്യമാണ് നമ്മുടേത്. ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് തീര്‍ച്ചയായും ധരിച്ചിരിക്കണം. എന്നാല്‍ മിക്കവാറും പേര്‍ ഇത് കയ്യിലോ ബൈക്കിന്റെ ഹാന്‍ഡില്‍ ബാറിലോ തൂക്കിയിട്ട് അശ്രദ്ധമായി പോകുന്നതാണ് പതിവായി കാണാനാകുന്നത്. ഈ മനോഭാവത്തിന് മാറ്റം വരണമെന്നും സച്ചിന്‍ പറഞ്ഞു.
Post Your Comments