Gulf

ഐ എസിനെ ഇല്ലായ്മ ചെയ്യാന്‍ കരയുദ്ധത്തിനും തയ്യാറെന്ന് സൗദി

റിയാദ്: ഇറാഖിലും സിറിയയിലും ഭീതിയുടെ പര്യായമായ ഐ എസിനെതിരെ കരയുദ്ധത്തിനും ഒരുക്കമെന്ന് സൗദി അറേബ്യ. നിലവില്‍ ഐ എസിനെതിരെ സിറിയയില്‍ വ്യോമാക്രമണം നടത്തുന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ സൈന്യത്തിന്റെ ഭാഗമാണ് സൗദി. ഐ എസ് വിരുദ്ധ സഖ്യം സിറിയയില്‍ കരയുദ്ധത്തിന് തുനിഞ്ഞാല്‍ രാജ്യം അതിന്റെ ഭാഗമാകുമെന്ന് പ്രതിരോധ മന്ത്രിയുടെ ഉപദേഷ്ടാവ് ബ്രഗേഡിയര്‍ ജനറല്‍ അഹമ്മദ് അസ്സീരി അല്‍ അറബിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. യമനില്‍ ഇടപെടുന്ന സൗദിയുടെ നേതൃത്വത്തിലുള്ള സംയുക്ത സൈന്യത്തിന്റെ വക്താവു കൂടിയാണിദ്ദേഹം. ഐ എസിനെതിരായ യു എസ് സഖ്യത്തില്‍ 2014 മുതല്‍ സൗദി ക്രിയാത്മകമായ പങ്കുവഹിച്ചു വരികയാണെന്നും അസ്സീരി സൂചിപ്പിച്ചു.

സൗദി വിമാനങ്ങള്‍ ഇതിനോടകം തന്നെ 190ലേറെ വ്യോമാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ വ്യോമാക്രമണങ്ങള്‍ കൊണ്ടു മാത്രം അവിടെ കാര്യമില്ല. ഐ എസിനെതിരെ ശാശ്വതമായ വിജയം നേടണമെങ്കില്‍ വ്യോമനടപടികള്‍ക്കൊപ്പം കരയുദ്ധവും ആവശ്യമായി വരും. ഇതിനായി സഖ്യത്തിന്റെ നേതൃത്വത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാകേണ്ടതുണ്ടെന്നും , ധാരണ ഉരുത്തിരിഞ്ഞാല്‍ സൗദി മടിച്ചു നില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button