ഖത്തര്‍ : ഖത്തറിലെ മരുഭൂമിയില്‍ മനുഷ്യന്റെ നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന അപകടകരമായ ബാക്ടീരിയകളെ കണ്ടെത്തിയതായി ഗവേഷകര്‍. ഗള്‍ഫ് യുദ്ധകാലത്ത് മരുഭൂമിയുടെ ഉള്‍പ്രദേശങ്ങളില്‍ ജോലി ചെയ്ത് മടങ്ങിയെത്തിയ അമേരിക്കന്‍ സൈനികരില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയ ഞരമ്പുകളെ ബാധിക്കുന്ന പ്രത്യേക തരം അസുഖങ്ങളെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് തുടക്കമിട്ടത്.
സ്മൃതി നാശം, പാക്കിന്‍സണ്‍സ് തുടങ്ങിയ മാരക വിഷാശംങ്ങള്‍ മരുഭൂമിയുടെ ഉള്‍പ്രദേശങ്ങളില്‍ ഉറങ്ങിക്കിടക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. മരുഭൂമികളിലെ ജൈവ ആവാസ വ്യവസ്ഥകളില്‍ കാണപ്പെടുന്ന സിയനോ ബാക്ടീരിയകളാണ് രോഗമുണ്ടാക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഖത്തറിലെ മരുഭൂമിയില്‍ കാണുന്നയിനം ബി.എം.എ.എ വിഷാംശം കുരങ്ങുകളില്‍ പീരീക്ഷിച്ചപ്പോള്‍ 140 ദിവസത്തിനുള്ളില്‍ സ്മൃതിനാശം, വിറവാതം പോലുള്ള രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതായി റോയല്‍ സൊസൈറ്റി ഓഫ് ലണ്ടന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ വിഷാംശം ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ എങ്ങിനെ ബാധിക്കും എന്നത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.
വരണ്ട ചെളിയുടെ രൂപത്തിലുള്ള ഇത്തരം ബാക്ടീരിയകളെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കൈകൊണ്ടു തൊടുമ്പോള്‍ ചെളി പൊടിഞ്ഞു പോവുകയും ബാക്ടീരിയ പൊടിയാതിരിക്കുകയും ചെയ്യുമെന്നു ഗവേഷണത്തിനു നേതൃത്വം നല്‍കിയ പ്രൊഫസര്‍ റീനി റിച്ചര്‍ അഭിപ്രായപ്പെടുന്നു.
Post Your Comments