മുണ്ടക്കയം: മതനിരപേക്ഷ, അഴിമിതമുക്ത വികസിത കേരളം എന്ന സന്ദേശവുമായി സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് മുണ്ടക്കയത്ത് ആവേശോജ്ജ്വല സ്വീകരണം. സ്വീകരണത്തിന്റെ ഭാഗമായി കൊടിതോരണങ്ങളാല്‍ അലംകൃതമായ നഗരം അക്ഷാരാര്‍ത്ഥത്തില്‍ ചെങ്കടലായി മാറിയിരുന്നു. സി.പി.ഐ എം പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ജില്ലാ അതിർത്തിയായ പുത്തൻപാലം കവലയിൽ നിന്നു എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ, ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ എന്നിവർ ചേർന്നു നവകേരള യാത്രയെ സമ്മേളനവേദിയായ ബസ് സ്റ്റാന്റ് മൈതാനത്തേയ്ക്ക് ആനയിച്ചു. റെഡ് വാളന്റിയേഴ്സ്, വാദ്യമേളങ്ങൾ എന്നിവ സ്വീകരണത്തിന് അകമ്പടിയേകി.
കഴിഞ്ഞദിവസം അടിമാലിയിലേതില്‍ നിന്നും വ്യത്യസ്തമായി വര്‍ധിച്ച പ്രവര്‍ത്തകരുടെ പങ്കാളിത്തമാണ് മുണ്ടക്കയത്ത് ദൃശ്യമായത്. അടിമാലിയില്‍ സ്വീകരണത്തിനിടെ പിണറായി പ്രസംഗം ആരംഭിച്ചപ്പോള്‍ ജനങ്ങള്‍ പിരിഞ്ഞു പോയത് വാര്‍ത്തയായിരുന്നു. 10000 ത്തോളം പേരെ പങ്കെടുപ്പിക്കാന്‍ ലക്ഷ്യമിട്ട അടിമാലിയിലെ സ്വീകരണ ചടങ്ങില്‍ 4000 പേരെ പങ്കെടുപ്പിക്കാന്‍ മാത്രമേ സംഘാടകര്‍ക്ക് കഴിഞ്ഞുള്ളു. എന്നാല്‍ അടിമാലിയുണ്ടായ ക്ഷീണം തീര്‍ക്കുന്നതായിരുന്നു മുണ്ടക്കയത്തെ സ്വീകരണചടങ്ങ്.
Post Your Comments