ന്യൂഡല്‍ഹി: പ്രശസ്ത കാര്‍ട്ടുണിസ്റ്റ് സുധീര്‍ തായ്‌ലാംഗ് അന്തരിച്ചു. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലായിരുന്നു 56 വയസുകാരനായ സുധീറിന്റെ അന്ത്യം. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1960ല്‍ രാജസ്ഥാനിലെ ബിക്കാനീറില്‍ ജനിച്ച സുധീര്‍ തായ്‌ലാംഗ് 1982ല്‍ ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലിയിലൂടെയാണ് കാര്‍ട്ടൂണിസ്റ്റ് കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന്, നവഭാരത് ടൈംസ്, ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യന്‍ എക്‌സ്പ്രസ്, ദി ടൈംസ് ഓഫ് ഇന്ത്യ, ഏഷ്യന്‍ ഏജ് എന്നിവിടങ്ങളിലും അദ്ദേഹം ജോലിനോക്കി. 2004ല്‍ രാജ്യം അദ്ദേഹത്തെ പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. അടുത്തിടെ, ‘നോ, പ്രൈം മിനിസ്റ്റര്‍’ എന്ന തന്റെ ബുക്കിലൂടെ സുധീര്‍ വിവാദത്തില്‍ അകപ്പെട്ടിരുന്നു.
Post Your Comments