Gulf

വാഹനാപകടം: ശക്തികുളങ്ങര സ്വദേശിക്ക് മുപ്പത് ലക്ഷം ഇന്ത്യൻ രൂപ നൽകാൻ ദുബായി കോടതി ഉത്തരവ്.

ഷാർജ: വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ കൊല്ലം ശക്തികുളങ്ങര സ്വദേശി ജോസ്‌മോൻ ഹെന്റ്രിക്ക് ഒന്നര ലക്ഷം ദിർഹവും ഒൻപത് ശതമാനം പ്രതിഫലവും കോടതി ചെലവുകളും (മുപ്പത് ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരമായി നല്‍കാൻ ദുബായി കോടതി വിധിച്ചു.

ഷാർജ നാഷണൽ പെയിന്റ് ഏരിയയിൽ വെച്ച് രണ്ടായിരത്തി പതിനാല് ഡിസംബർ മാസത്തിലാണ് ഷാർജയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ജോസ്‌മോൻ ബാംഗ്ലൂർ സ്വദേശി സുഭാഷ് ശാന്താറാം കൃഷ്ണൻ ഉണ്ടാക്കിയ വാഹനാപകടത്തിൽ സാരമായി പരിക്ക് പറ്റിയത്. രാത്രിയിൽ റോഡ് മുറിച്ച് കടക്കുതിനിടയാണ് അപകടമുണ്ടായത്. ഇരുട്ടായതിനാൽ റോഡ് മുറിച്ച് കടക്കുയാളെ കണ്ടില്ല എാണ് സുഭാഷ് കോടതിയിൽ പറഞ്ഞത്. സുഭാഷിന് ആയിരം ദിർഹം പിഴചുമത്തി ഷാർജ ട്രാഫിക് കോടതി വിട്ടയക്കുകയായിരുന്നു .

ഇതിനെതിരെയാണ് ജോസ്‌മോൻ ഹെന്റ്രി അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിലെ നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരിയെ സമീപിച്ചത്. തുടർന്നു നഷ്ടപരിഹാരതുക ആവശ്യപ്പെട്ട് ഒമാൻ ഇൻഷ്വറൻസിനെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു . ജോസ്‌മോൻ ഹെന്റ്രിയുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതൊണ് ഇൻഷ്വറൻസ് കമ്പനി കോടതിയിൽ വാദിച്ചത്. എന്നാൽ ജോസ്‌മോന്റെ ഭാഗത്ത് നിന്നു അശ്രദ്ധയുണ്ടായിട്ടില്ലെുന്നും ജോസ്‌മോന്റെ ഭാവിജീവിതം പ്രായം മുതലായവയെ അടിസ്ഥാനമാക്കി നഷ്ടപരിഹാര തുക അനുവദിച്ച് കിട്ടണമെന്നും അഡ്വ: അലി ഇബ്രാഹീമും ശക്തമായി വാദിച്ചു. തുടർന്നുണ്ടായ വാദ പ്രതിവാദങ്ങൾക്കൊടുവിൽ ദുബായി കോടതി ഒന്നര ലക്ഷം ദിർഹവും ഒൻപത് ശതമാനം പ്രതിഫലവും കോടതി ചെലവുകളും (മുപ്പത് ലക്ഷം ഇന്ത്യന്‍ രൂപ) നൽകാൻ വിധിക്കുകയായിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button