കൊച്ചി: തന്റെ ഭാര്യ രശ്മിയുടെ കൊലപാതകത്തില്‍ സരിത എസ്.നായര്‍ക്കും പങ്കുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍. സരിതയ്ക്കു കൊലപാതകത്തിനു പിന്നിലെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് ബിജു സോളാര്‍ കമ്മീഷന് മൊഴി നല്‍കി. രണ്ട് ദിവസത്തിനകം ഇത് സംബന്ധിച്ച തെളിവുകള്‍ പുറത്ത് വരുമെന്നും ബിജു പറഞ്ഞു. സോളാര്‍ കമ്മീഷനില്‍ ശനിയാഴ്ച ബിജു രാധാകൃഷ്ണന്‍ സരിതയെ രഹസ്യവിസ്താരം നടത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
Post Your Comments