സോഷ്യല്‍ മീഡിയയില്‍ ഈയിടെ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് ഇപ്പോള്‍ ഏവരുടേയും ചര്‍ച്ചാ വിഷയം.സോഷ്യല്‍ മീഡിയയില്‍ ഇന്‍ഡ്യാനോപോളീസിലുള്ള കൈലാന്‍ മഹോംസ് എന്ന പത്താം ക്ലാസ്സുകാരി അമ്മയ്ക്കും ഇരട്ട സഹോദരിക്കുമൊപ്പം ട്വിറ്ററില്‍ പോസ്റ്റ ചെയ്ത ഒരു സെല്‍ഫിയാണ് ചര്‍ച്ചകള്‍ക്കാധാരം.
മം, ട്വിന്‍,ആന്റ് മീ എന്ന തലക്കെട്ടോടെയാണ് കൈലാന്‍ ട്വിറ്ററില്‍ ചിത്രം പോസ്റ്റ് ചെയ്തത്. മൂന്നുപേരും കാറ്റില്‍ ഇരിക്കുന്ന ഫോട്ടോയാണിത്. ഒപ്പം മൂന്നുപേരുടെയും മുടി പോലും ഒരേ രീതിയില്‍ കട്ട് ചെയ്തു സ്‌ട്രൈറ്റ് ചെയ്തിരിക്കുന്നു. 20,000 ത്തില്‍ കൂടുതല്‍ തവണയാണ് കൈലാന്റെ പോസ്റ്റ് റിട്വീറ്റ് ചെയ്യപ്പെട്ടത്. ചിത്രം കണ്ട പലരും ഇത് അമ്മയും മക്കളുമാവില്ല, മറിച്ച് സഹോദരിമാരാണെന്നാണ് അഭിപ്രായപ്പെട്ടത്.
Post Your Comments