ന്യൂഡല്‍ഹി;പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ദാരിദ്ര്യം അവസാനിപ്പിക്കുന്നതിനായി നടത്തിവരുന്ന നടപടിയെ അഭിനന്ദിച്ച് ലോക ബാങ്ക് പ്രസിഡന്റ് ജിം യോംങ്. പ്രധാനമന്ത്രിയുടെ ഈ നടപടി ലോക രാജ്യങ്ങളിലെ മറ്റു നേതാക്കള്‍ മാതൃകയാക്കേണ്ടതാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. ലോകത്തിനു മോദിയെപ്പോലെയുള്ള കൂടുതല്‍ നേതാക്കളെ ആവശ്യമുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. യോംങിന് നന്ദി പറഞ്ഞ്‌കൊണ്ട് നരേന്ദ്രമോദി തിരിച്ച് ട്വീറ്റ് അയച്ചു.ലോകത്തിലെ ദാരിദ്ര്യമകറ്റാന്‍ ഒന്നിച്ച് കൈകോര്‍ക്കാമെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ ജിം യോംങിനെ അറിയിച്ചു.
Post Your Comments