Kerala

കേന്ദ്ര നേതൃത്വം ആവശ്യപ്പെടും: വി. എസ് മത്സരിച്ചേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വി എസ് അച്യുതാനന്ദനോട് സി പി എം കേന്ദ്ര നേതൃത്വം ആവശ്യപ്പെടും. വി എസിനെ എല്‍ ഡി എഫ് പ്രചരണ സമിതി അധ്യക്ഷനാക്കാനും നേതൃത്വത്തിന് ആലോചനയുണ്ട്. മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ഇതിനുള്ള സൂചന നല്‍കിയിട്ടുണ്ട്. കേരളത്തിലെയും പശ്ചിമ ബംഗാളിലെയും നിയമസഭാ തെരെഞ്ഞടുപ്പ് ചര്‍ച്ച ചെയ്യാന്‍ ഈ മാസം 16ന് പി ബിയും 17, 18 തീയതികളില്‍ കേന്ദ്രകമ്മറ്റിയും ചേരാനിരിക്കെ ഏതൊക്കെ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണം എന്ന ആലോചനയും ശക്തമാകുകയാണ്.

പല കേന്ദ്ര നേതാക്കളും വി എസ് മത്സരരംഗത്തിറങ്ങണം എന്ന നിലപാടിലാണ്. കേരളത്തിലെ സ്ഥിതി ഇപ്പോള്‍ അനുകൂലമാണെങ്കിലും ബി ജെ പിയിലേക്കുള്ള വോട്ടു ചോര്‍ച്ച തടയാനും ഇടതുപക്ഷ വോട്ടുകള്‍ പൂര്‍ണ്ണമായും ഉറപ്പിക്കാനും ഇത് അനിവാര്യമാണെന്ന് വാദിക്കുന്നവരില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമുണ്ട്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന പ്രഖ്യാപനം ഇപ്പോഴുണ്ടാകില്ല. എന്നാല്‍ എല്‍ ഡി എഫ് പ്രചരണ സമിതിയുടെ അധ്യക്ഷസ്ഥാനത്തേക്ക് വി എസ് വരണം എന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചേക്കും. എല്‍ ഡി എഫ് അധികാരത്തിലെത്തിയല്‍ പിണറായി വിജയനാകും മുഖ്യമന്ത്രിയാകുക എന്നാണ് സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ കരുതുന്നത്.
എന്നാല്‍ രണ്ടു പേരും മത്സരിക്കണമെന്ന നിര്‍ദ്ദേശം വന്നാല്‍ വി എസിന്റെ പ്രതികരണം എന്താകും എന്ന ആശങ്ക കേന്ദ്ര നേതാക്കള്‍ക്കുണ്ട്. 16ന് തുടങ്ങുന്ന പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മറ്റി യോഗങ്ങള്‍ പൊതുനിര്‍ദ്ദേശങ്ങല്‍ മുന്നോട്ടു വയ്ക്കും. തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം പി ബി വീണ്ടും യോഗം ചേര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button