മൊഗ്രാല്‍/ കാസര്‍ഗോഡ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ സൗദിയില്‍ മൊഗ്രാല്‍ സ്വദേശി ഹൃദയഘാതം മൂലം മരിച്ചു. മൊഗ്രാല്‍ കണ്ണാന്‍ വളപ്പില്‍ മൊയ്തീന്‍ (60) ആണ് മരിച്ചത്. പ്രവാസ ജീവിതം മതിയാക്കി ഈ മാസം 12 ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു മരണം.
ബുധനാഴ്ച രാത്രി താമസസ്ഥലത്ത് മരിച്ച നിലയില്‍ കാണുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. കഴിഞ്ഞ 20 വര്‍ഷമായി സൗദിയിലെ യാമ്പുവില്‍ മത്സ്യവ്യാപാരം നടത്തി വരികയായിരുന്നു അദ്ദേഹം.
ബീരാന്‍ ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: സുഹ്‌റ, ഹാജ്‌റ, സാബിറ. മരുമക്കള്‍: ഷക്കീല്‍, മുനീര്‍, ഷെരീഫ്. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ (അന്തുക്കായി), പോക്കുഞ്ഞി, അബ്ബാസ്, ഹമീദ്, പരേതനായ മുഹമ്മദ്, അബ്ദുള്‍ റഹ്മാന്‍.
Post Your Comments