Kerala

യുഡിഎഫിന്റെ പ്രകടന പത്രിക ഗവർണറെ കൊണ്ട് വായിപ്പിച്ചു, പ്രതിപക്ഷത്തിന്റെ പ്രതിഷേധം പ്രഹസനം..: കുമ്മനം

ചങ്ങനാശ്ശേരി: കഴിഞ്ഞ അഞ്ചു വർഷക്കാലം കേരളത്തിന്റെ സുവർണ്ണ കാലമെന്ന് പറയുന്നതിലെ അതിശയോക്തി മനസ്സിലാവുന്നില്ലെന്നും, ഗവർണ്ണർ യു ഡി എഫി ന്റെ പ്രകടന പത്രിക വായിച്ചതുപോലെ തോന്നുന്നെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു..അവാസ്ഥവമായ ഒട്ടനവധി കാര്യങ്ങളാണ് ആ നയപ്രഖ്യാപനത്തിൽ നിരത്തിയിട്ടുള്ളത്. ഒരു വായനശാലാ വാർഷിക റിപ്പോര്‍ട്ടിന്റെ നിലവാരത്തിനപ്പുറം നയപ്രഖ്യാപനം പോയിട്ടുമില്ല .അധികാരത്തിൽ തുടരാൻ ധാർമ്മിക അവകാശം നഷ്ടപ്പെട്ട സർക്കാരാണിത്. കാലാവധി തീരാൻ രണ്ടുമാസം മാത്രം അവശേഷിച്ചിരിക്കെ തുടങ്ങാൻ പോകുന്ന പദ്ധതികളെക്കുറിച്ച് സംസാരിക്കുന്നത് തമാശയായി തോന്നുന്നു.
സുവർണ്ണ കാലഘട്ടത്തിലാണോ അഴിമതിയും തീവെട്ടിക്കൊള്ളയും പട്ടാപ്പകൽ നാട്ടുകാരെ അടിച്ചും വെട്ടിയും കൊല്ലുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം.കേരളത്തിലെ ഒരു മുഖ്യമന്ത്രിക്കും അന്വേഷണകമ്മീഷനു മുന്നിൽ കൈയും കെട്ടി നിന്ന് വിചാരണ നേരിടേണ്ടി വന്നിട്ടില്ല. അതും ഈ സുവർണ്ണ കാലഘട്ടത്തിൽ കേരളത്തിൽ നടന്നു.സര്‍ക്കാരിനെ നേർവഴിക്ക് നയിക്കാൻ കെല്പില്ലാതെ പോയ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനും അർത്ഥമില്ല. വെറും പ്രഹസനം മാത്രമാണ് അത്.

shortlink

Post Your Comments


Back to top button