ഗൌരിലക്ഷ്മി
യുദ്ധവും സമാധാനവും ഒന്നിച്ചു എവിടെയെങ്കിലും സംഭവിക്കപ്പെടുമോ?
യുദ്ധത്തിനുള്ള സാധ്യതകൾ നിലനിൽക്കുമ്പോഴും അതിലും സമാധാനവും സ്നേഹവും നിലനിർത്തുക, ഇതൊക്കെ എത്രത്തോളം സംഭവ്യമാണ്? എന്നാൽ അതിനുള്ള സാധ്യതകൾ തിരയുന്ന ഒരു ചിത്രമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. ഇസ്രയേല പ്രയോഗിച്ച ബോംബു ഷെല്ലുകളിൽ നന്മയുടെ പൂക്കൾ വിരിയിച്ച ഒരു പാലസ്റ്റീനി സ്ത്രീയുടെ കഥ പറയുന്ന ചിത്രമായിരുന്നു അത്. ഇസ്രയേൽ നടത്തിയ ബോംബു വർഷത്തിൽ നശിച്ച പലസ്തീനിലെ സമാധാനം ഒരു പൂക്കളിൽ തിരികെ എത്തില്ല. നഷ്ടപ്പെട്ട ജീവനുകൾക്കും അത് പരിഹാരമല്ല. എന്നാൽ അനേകങ്ങളുടെ ജീവനെടുത്ത അതെ ബോംബു ഷെല്ലുകളിൽ ഭൂമിയിലെ മണ്ണ് നിറച്ചു പൂക്കളും ചെടികളും നാട്ടു ജീവൻ ഉയിരെടുപ്പിക്കുന്നത് ഒരു സ്ത്രീയാണ്.
വർഷങ്ങളായി നിലയ്ക്കാതെ തുടരുന്ന യുദ്ധമാണ് ഇസ്രയേലും പാലസ്തീനും തമ്മിൽ നടക്കുന്നത്. കുട്ടികളെ പോലും മറയാക്കി നിർത്തി രാജ്യത്തിന്റെ മുച്ചൂടും നശിപ്പിയ്ക്കാൻ ഇരു രാജ്യങ്ങളും കച കെട്ടി ഇറങ്ങുന്ന കാഴ്ച ഭീതിദമാണ്. കുട്ടികളെ പ്രധാനമായും വക വരുത്തുന്ന നശീകരണ തന്ത്രം രാജ്യത്തിന്റെ ഭാവിയ്ക്ക് മേൽ വെള്ളിടിയായി പതിയ്ക്കുന്നു.
യുദ്ധങ്ങൾ ഇതൊരു രാജ്യത്തിന്റെയും സുരക്ഷയ്ക്ക് പുറത്തേൽക്കുന്ന ഇടിവാളാണ്. ഒരു പരിധി കഴിഞ്ഞാൽ നിലനിൽപ്പ് മുഴുവനായും അപകടത്തിലാക്കുന്ന ഒന്ന് തന്നെയാണ് യുദ്ധം. യുദ്ധത്തിനിടയിൽ സമാധാനത്തെ കുറിച്ച് ആരും സംസാരിക്കാറില്ല. അഥവാ സംസാരിച്ചാൽ പോലും അവയുടെ സാധ്യതകൾ അന്വേഷിക്കാൻ നില്ക്കാതെ പക്ഷങ്ങൾ ചെരാനാകും എല്ലാവര്ക്കും താൽപ്പര്യം. നാളെ ഇന്ത്യയും പാക്കിസ്ഥാനും ഒരു യുദ്ധം പൊട്ടി പുറപ്പെട്ടാൽ പോലും ആവർത്തനങ്ങൾ ഉണ്ടാകും . സോഷ്യൽ മീഡിയയുടെ ദുരന്ത മുഖങ്ങൾ യുദ്ധങ്ങളിൽ പ്രസക്തമാകും. കൺ മുന്നില് വീണു ആയിരങ്ങൾ നശിക്കുമ്പോൾ മുന്നിൽ കിടക്കുന്ന ബോംബു ഷെല്ലുകളിൽ ഒരു ജീവനെ വളർത്തിയെടുക്കാൻ വർഷങ്ങൾ മനസ്സിന് പാകപ്പെടുതലായി വേണ്ടി വരും. ഇസ്രയേൽ-പാലസ്തീൻ യുദ്ധങ്ങൾ വർഷങ്ങൾ ആയി നടന്നു വരുന്ന ഒന്നാണ്. ലോക രാജ്യങ്ങൾ ഇടപെട്ടിട്ടു പോലും പരിഹാരം കാണാനാകാതെ നീണ്ടു പോകുന്ന യുദ്ധം. ഇനിയും എത്ര നാൾ തുടരുമെന്നുറപ്പില്ലാത്ത യുദ്ധം. രാജ്യങ്ങൾ അവരവരുടെതായി വീണ്ടെടുത്ത ശേഷം അവിടെ ജീവിക്കാൻ കുഞ്ഞുങ്ങളും ജീവനുകളും പൂക്കളും ചെടികളും ഒന്നും ഇല്ലാത്ത അവസ്ഥ ഉണ്ടാകാൻ സാധ്യത മുൻ കൂട്ടി കാണാമെന്നിരിക്കെ എന്തിനു വേണ്ടിയാണ് ഇത്തരം യുദ്ധങ്ങൾ, എന്തിനാണ് രാജ്യങ്ങൾ വേർതിരിക്കപ്പെടുന്നത് എന്നാ ചോദ്യങ്ങൾ പ്രസക്തമാകുന്നു. എങ്കിലും ഇത്തരം ചില യുദ്ധ മുഖ കാഴ്ചകൾ നീറ്റലിനെ അലിയിക്കുന്നതാണ്.
Post Your Comments