Kerala

അച്ഛന്റെ പ്രായമുള്ള ആര്യാടന്‍ മോശമായി പെരുമാറി- സരിത എസ് നായര്‍

കൊച്ചി: മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ അപമര്യാദയായി പെരുമാറിയെന്ന് സരിത എസ്.നായര്‍ സോളാര്‍ കമ്മീഷന് നല്‍കിയ മുദ്രവച്ചകത്തില്‍ പരാമര്‍ശം. തന്റെ കമ്പനിയുടെ ആവശ്യത്തിനായി പലമന്ത്രിമാരുമായും കേന്ദ്രമന്ത്രിമാരുമായും മുഖ്യമന്ത്രിയുമായും ഇടപഴകേണ്ടി വന്നിട്ടുണ്ട്. കമ്പനിയുടെ ആവശ്യങ്ങള്‍ക്കായി ഒട്ടേറെ തവണ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെ കാണേണ്ടതായും ടെലിഫോണില്‍ ബന്ധപ്പെടേണ്ടതായും വന്നിട്ടുണ്ട്. ഇത്തരമൊരു കൂടിക്കാഴ്ചയില്‍ ആര്യാടന്‍ മോശമായി പെരുമാറുകയായിരുന്നുവെന്ന് സരിത കത്തില്‍ പറയുന്നു. തന്റെ പിതാവിനോളം പ്രായമുള്ള ആര്യാടന്റെ പെരുമാറ്റം വളരെയധികം വേദനിപ്പിച്ചുവെന്നും കത്തിലുണ്ട്.

aryandan01

 

കമ്പനി ആവശ്യത്തിനായി സമീപിക്കേണ്ടിവന്ന പല മന്ത്രിമാരും എം.എല്‍.എമാരും തന്നെ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്നും കത്തിലുണ്ട്. മുഖ്യമന്ത്രിയടക്കം ഭരണപക്ഷ നേതാക്കളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ ശരിയാണെന്ന് കമ്മീഷന് മുമ്പാകെ സരിത പറഞ്ഞു. മല്ലേലില്‍ ശ്രീധരന്‍ നായര്‍ നല്‍കിയ തുകയില്‍ ഒരുഭാഗം മുഖ്യമന്ത്രിക്ക് കൈമാറിയെന്നും ഇതിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് പെരുമ്പാവൂര്‍ പോലീസിന്റെ കയ്യിലുണ്ടെന്നും സരിത മൊഴിനല്‍കി. മുദ്രവച്ച രണ്ടാമത്തെ കവര്‍ സരിത നാളെ കമ്മീഷന് കൈമാറും.

aryaan

shortlink

Post Your Comments


Back to top button