Gulf

25 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മന്ത്രിസഭയിലേക്ക് ക്ഷണവുമായി ദുബായ് ഭരണാധികാരി

ദുബായ്: 25 വയസ്സില്‍ താഴെ പ്രായമുളളവരെ മന്ത്രിസഭയില്‍ അംഗമാക്കണമെന്ന് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. ഇതിനായി വിദ്യാര്‍ത്ഥികളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ അദ്ദേഹം സര്‍വ്വകലാശാലകളോടാവശ്യപ്പെട്ടു.

തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ദുബായ് ഭരണാധികാരി ഈ സുപ്രധാന നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യയില്‍ നാലിലൊന്ന് പേരും 25 വയസ്സില്‍ താഴെയുള്ളവരാണെന്നും അതുകൊണ്ട് മന്ത്രിസഭയില്‍ ഇവരുടെ പ്രതിനിധികള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സര്‍വ്വകലാശാലകളില്‍ അവസാന വര്‍ഷം പഠിക്കുന്നവരോ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പഠിച്ചിറങ്ങിയവരോ ആയ ആറുപേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും. മൂന്ന് യുവതികള്‍ക്കും മൂന്ന് യുവാക്കള്‍ക്കും ഇത്തരത്തില്‍ അവസരം ലഭിക്കും.

മന്ത്രിസഭയിലെ ഒരംഗത്തെ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാമെന്നും ഷേഖ് മുഹമ്മദ് വ്യക്തമാക്കി. യുവജനങ്ങളിലൂടെ സമൂഹത്തിന് ഒരുപാട് കാര്യങ്ങള്‍ നേടാനാകുമെന്ന ശുഭപ്രതീക്ഷയും ഇദ്ദേഹം പങ്കുവെയ്ക്കുന്നു.

shortlink

Post Your Comments


Back to top button