ന്യൂഡല്‍ഹി : ബെംഗളൂരുവിലെ ഹെസറാഗട്ടിയില്‍ ടാന്‍സാനിയന്‍ വിദ്യാര്‍ഥിനിക്കു നേരെയുണ്ടായ ആക്രമണത്തില്‍ രാജ്യത്തിന് നാണക്കേടാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പ്രതികളെ ഉടന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും സുഷ്മ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.
ആക്രണത്തില്‍ ഉള്‍പ്പെട്ട നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നും ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തയായും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവില്‍ ടാന്‍സാനിയക്കാരിയായ പെണ്‍കുട്ടിയെ ഒരുസംഘമാളുകള്‍ പൊതുസ്ഥലത്തു മര്‍ദ്ദിക്കുകയും വിവസ്ത്രയാക്കി നടത്തുകയും ചെയ്തത്. ആചാര്യ കോളജിലെ രണ്ടാംവര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയായ ഇരുപത്തിയൊന്നുകാരിക്കു നേരെയാണ് ആക്രമണം ഉണ്ടായത്. പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാര്‍ കത്തിക്കുകയും ചെയ്തു.
അതേസമയം സംഭവത്തെകുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ന്യൂഡല്‍ഹിയിലെ ടാന്‍സാനിയന്‍ എംബസി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ എന്‍.എസ്. മെഗ്ഹാറിക് പറഞ്ഞു. ഒരു കൂട്ടം ആളുകള്‍ ഇവരെ ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments