Kerala

പിഎസ്‌സി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ : സുപ്രീംകോടതി

ന്യൂഡല്‍ഹി : പിഎസ്‌സി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. ജസ്റ്റിസ് എം.വൈ.ഇക്ബാല്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന ഹര്‍ജിയില്‍ വിധി പറഞ്ഞത്. ഹൈക്കോടതി വിധി ചോദ്യം ചെയ്തു പിഎസ്‌സി സമര്‍പ്പിച്ച ഹര്‍ജി തള്ളികൊണ്ടാണ് സുപ്രീം കോടതി വിധി.

2011-ലാണ് പിഎസ്‌സി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി ഹൈക്കോടതി വിധി പ്രസ്താവിച്ചത്. എന്നാല്‍ പിഎസ്‌സി ഭരണഘടനാ സ്ഥാപനമാണെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ രഹസ്യ സ്വഭാവം നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടി പിഎസ്‌സി തന്നെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വിവരാവകാശ പരിധിയില്‍ വന്നാല്‍ ചെലവുകള്‍ കൂടുമെന്നും പിഎസ്‌സി വാദിച്ചു.

എന്നാല്‍ പിഎസ്‌സി വാദങ്ങള്‍ എല്ലാം സുപ്രീം കോടതി തള്ളി. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വന്നാലെ പിഎസ്‌സിക്ക് വിശ്വാസ്യത ഉണ്ടാകൂ എന്നും സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാല്‍ ഉത്തരക്കടലാസുകള്‍ പരിശോധിക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടേണ്ടെന്നും അവരുടെ സുരക്ഷയ്ക്ക് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button