തൃശ്ശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ യാത്രക്കാരന് പീഡനമേറ്റ സംഭവത്തില്‍ സ്ഥലം മാറ്റിയ ഡി.വൈ.എസ്.പി രവീന്ദ്രന്‍ തിരിച്ചെത്തിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പൗരനു സംരക്ഷണം കൊടുക്കാന്‍ കഴിയാത്ത നിയമസഭ പിരിച്ചു വിട്ട് ഉടന്‍ തെരഞ്ഞെടുപ്പിനെ നേരിടണം എന്നതാണ് ഏക പോംവഴി എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇതറിയിച്ചത്. പാലിയേക്കര സംഭവത്തില്‍ കേസന്വേഷിച്ച ഉദ്യോഗസ്ഥരെ രമേശ് ചെന്നിത്തല സ്ഥലം മാറ്റുകയും ഫെയ്‌സ് ബുക്കില്‍ അത് അറിയിക്കുകയും ചെയ്തു. പക്ഷെ ഈ ഉദ്യോഗസ്ഥന്‍ വീണ്ടും തൃശൂരില്‍ തന്നെ ചാര്‍ജ്ജെടുത്തെന്ന വിവരമാണ് അറിയാന്‍ കഴിയുന്നത്. ഇയാള്‍ക്കെതിരെ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതായും വാര്‍ത്തകളുണ്ട്. സാധാരണക്കാരന് പുല്ലുവില കല്‍പ്പിക്കുന്ന നിലപാടാണിതെന്ന് പറയാതിരിക്കാനാവില്ല.
ജനമൈത്രി പോലീസെന്ന് വാചകമടിക്കുന്നതോടൊപ്പം ഇത്തരം ജനദ്രോഹനയങ്ങളാണ് കേരളത്തിന്റെ പോലീസ് മന്ത്രി നടപ്പിലാക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സാധാരണക്കാരന്റെ വിഷയത്തില്‍ ഉചിതമായ നടപടിയെടുക്കേണ്ട സര്‍ക്കാരാകട്ടെ സോളാറിലും ബാറിലും മുങ്ങി ഊര്‍ദ്ധ്വശ്വാസം വലിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Posted by Kummanam Rajasekharan on Thursday, February 4, 2016
Post Your Comments