2004-ല്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും അദ്ദേഹത്തിന്റെ മൂന്നു സഹപാഠികളും ചേര്‍ന്ന് ഹാര്‍വാര്‍ഡ് യൂണിവേര്‍സിറ്റിയിലെ വിദ്യാര്‍ഥികളുടെ പഠന ആവശ്യത്തെ മുന്നില്‍ കണ്ടുകൊണ്ട് തുടങ്ങിയ ചെറിയൊരു സംരംഭം ആയിരുന്നു ഫെയ്‌സ് ബുക്ക്. പക്ഷെ പിന്നീട് അങ്ങോട്ട് സുക്കര്‍ബര്‍ഗിനെ പോലും അമ്പരപ്പിച്ച് അത്ഭുതാവഹമായ വളര്‍ച്ചയായിരുന്നു ഫെയ്‌സ് ബുക്കിന്റെത്.. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍കിംഗ് സൈറ്റ് ആയി മാറിയിരിക്കുന്ന ഫേസ്ബുക്ക് സമൂഹത്തിന്റെ നിത്യജീവിതത്തിന്റെ തന്നെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു.
ലോക ജനതയ്ക്ക്, വിജ്ഞാനപ്രദമായ അവരുടെ ആശയങ്ങള്‍ കൈമാറാനും അവരെ തമ്മില്‍ ബന്ധിപ്പിക്കാനും ഉള്ള ചങ്ങലകണ്ണികള്‍ ആയി മുന്നില്‍ കണ്ടു കൊണ്ട് സുക്കര്‍ബര്‍ഗ് തുടങ്ങിയ ഈ സംരംഭം ഇന്ന് ചിലരൊക്കെ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കിലും രാഷ്ട്രീയം മുതല്‍ സാമൂഹിക സാംസ്‌കാരിക രംഗത്ത് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നായി മാറിക്കഴിഞ്ഞു ഇന്ന് ഫെയ്‌സ് ബുക്ക്.
ഒബാമ അമേരിക്കയിലെ മുസ്ലീം പള്ളി സന്ദര്‍ശിച്ചു: ഇസ്ലാമിനെ ആക്രമിക്കുന്നത് എല്ലാ മതങ്ങളെയും ആക്രമിക്കുന്നതിനു തുല്യമെന്ന് ഒബാമ
Post Your Comments