ബംഗലൂരു: പത്ര പരസ്യം കണ്ട് സിനിമയില്‍ അഭിനയിക്കാനെത്തിയ പെണ്‍കുട്ടികളെ നഗ്നരാക്കി നൃത്തം ചെയ്യിപ്പിച്ച സംവിധായകനും ഭാര്യയും അറസ്റ്റില്‍. ധംബാദേനിയ സ്വദേശികളായ മൂന്ന് പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. ഒരു രാത്രി മുഴുവന്‍ നീണ്ട പീഡനം ഏറ്റുവാങ്ങേണ്ടി വന്ന പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന പത്രപരസ്യം കണ്ടാണ് യുവതികള്‍ സംവിധായകനെ സമീപിച്ചത്. നതാല ബാലമുഡ എന്നായിരുന്നു ചിത്രത്തിന് പേരിട്ടിരുന്നത്. തിരഞ്ഞെടുക്കപ്പെട്ട യുവതികളേയും യുവാക്കളേയും സംവിധായകനും ഭാര്യയും സ്വന്തം വീട്ടില്‍ താമസിപ്പിച്ചു. രണ്ട് ദിവസത്തോളമാണ് ഇരു നില വീട്ടില്‍ താമസിപ്പിച്ചത്. യുവാക്കളെ മുകളിലത്തെ നിലയിലും സ്ത്രീകളെ താഴത്തെ നിലയിലുമാണ് പാര്‍പ്പിച്ചിരുന്നത്. തുടര്‍ന്ന് രാത്രി എട്ടരയോടെ യുവാക്കളേയും യുവതിളേയും സിറ്റിംഗ് റൂമിലേയ്ക്ക് വിളിപ്പിച്ച് നൃത്തം ചെയ്യിച്ചു. തുടര്‍ന്ന് മൂന്ന് പെണ്‍കുട്ടികളോടും വസ്ത്രം അഴിച്ച് മാറ്റിയ ശേഷം നൃത്തം ചെയ്യാന്‍ സംവിധായകന്‍ ആവശ്യപ്പെടുകയായിരുന്നു. ശരീരഭംഗി പൂര്‍ണമായി കാണണമെങ്കില്‍ വസ്ത്രം മാറ്റി നൃത്തം ചെയ്യണമെന്ന് പറഞ്ഞായിരുന്നു ഇത്. വിസമ്മതിച്ച യുവതികളെ സംവിധായകനും ഭാര്യയും ചേര്‍ന്ന് മര്‍ദ്ദിച്ച് അവശരാക്കി. ഒടുവില്‍ അവിടുന്ന് രക്ഷപ്പെട്ട യുവതികള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
പത്രപരസ്യം വ്യാജമാണെന്നും സംവിധായകന്‍ ഒന്നാംതരം തട്ടിപ്പുകാരനാണെന്നും പോലീസ് പറഞ്ഞു. എന്തായാലും വ്യാജ പരസ്യങ്ങള്‍ കണ്ടു സിനിമാ മോഹവുമായി ഇറങ്ങിത്തിരിച്ച് ചതികളില്‍പ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് ഒരു പാഠമായിരിക്കുകയാണ് ബംഗലൂരു സംഭവം.
Post Your Comments