തിരുവനന്തപുരം : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലെത്തി. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താനാണ് എത്തിയത്.മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡോ.നസിം സെയ്ദി, അംഗങ്ങളായ എ.കെ ജ്യോതി, ഓംപ്രകാശ് റാവത്ത് എന്നിവരും കമ്മീഷനിലെ ഡെപ്യൂട്ടി കമ്മീഷന്‍മാരുമാണ് എത്തിയത്.
ബുധനാഴ്ച രാത്രിയില്‍ സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഇ.കെ മാജിയുമായി സംഘം ചര്‍ച്ച നടത്തി. വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ രാഷ്ട്രീയ പ്രിതിനിധികളുമായി ചര്‍ച്ച നടത്തും. സംസ്ഥാനത്തെ പ്രധാനപ്പെട്ട 10 രാഷ്ട്രീയ പാര്‍ട്ടികളുമായാണ് അനുവദിച്ചിരിക്കുന്നത്. തുടര്‍ന്ന് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥന്മാരുമായും ജില്ലാ കളക്ടര്‍മാരുമായും ചര്‍ച്ച നടത്തും. വൈകുന്നേരം നാല് മണിയോടെ കമ്മീഷന്‍ വാര്‍ത്താ സമ്മേളനം നടത്തി തീരുമാനങ്ങള്‍ അറിയിക്കും.
Post Your Comments