India

നോയിഡ കേന്ദ്രീകരിച്ചുള്ള ഇടനിലക്കാരുടെ പ്രവര്‍ത്തനം : സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി : സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ നോയിഡ കേന്ദ്രീകരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചയാളെ സി.ബി.ഐ അറസ്റ്റു ചെയ്തു. നോയിഡ അതോറിട്ടിയില്‍ ചീഫ് എന്‍ജിനീയറായ യാദവ് സിംഗിനെയാണ് അറസ്റ്റ് ചെയ്തത്. നോയിഡ അതോറിട്ടിയില്‍ ചീഫ് എന്‍ജിനീയറായ യാദവ് 2002 മുതല്‍ 2012 വരെയാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്.

പത്ത് വര്‍ഷത്തെ ഇടനില പ്രവര്‍ത്തനത്തിനുള്ളില്‍ 100 കോടിയിലേറെ രൂപ ഇയാള്‍ സമ്പാദിച്ചുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതിന് യു.പി സര്‍ക്കാര്‍ ഇയാളെ 2012ല്‍ സസ്‌പെന്റു ചെയ്തുവെങ്കിലും പിന്നീട് കേസ് റദ്ദാക്കി സര്‍വീസില്‍ തിരിച്ചെടുക്കുകയായിരുന്നു. ഇയാളുടെ വസതിയില്‍ നടന്ന റെയ്ഡില്‍ 100 കോടരൂപ വിലമതിക്കുന്ന അമൂല്യങ്ങളായ രത്‌നങ്ങളും രണ്ടു കിലോ സ്വര്‍ണവും പിടിച്ചെടുത്തിരുന്നു.

2015ല്‍ ജൂനിയര്‍ എന്‍ജിനീയര്‍ ആയ രമീന്ദര്‍ സിംഗിനെ സി.ബി.ഐ അറസ്റ്റു ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് നോയിഡ കേന്ദ്രീകരിച്ചുള്ള ഇടനിലക്കാരുടെ പ്രവര്‍ത്തനം പുറത്തായത്. മേഖലയിലെ ഓരോ റിയല്‍ എസ്‌റ്റേറ്റ് ഇടപാടിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അഞ്ചു ശതമാനം അനൗദ്യോഗിക കമ്മീഷനുണ്ടെന്ന് പുറത്തുവന്നിരുന്നു. ഓരോ നൂറുരൂപയുടെ ഇടപാടിനും തനിക്ക് 10 പൈസ വീതം കമ്മിഷന്‍ ലഭിച്ചതായി രമീന്ദര്‍ സിംഗും മൊഴി നല്‍കിയിരുന്നു.

shortlink

Post Your Comments


Back to top button